കോഴിക്കോട്:ഗ്രാജുവറ്റ് അസോസിയേഷൻ ഓഫ് സിവിൽ എൻജിനീയർസിന്റെ നേതൃത്വത്തിൽ ഗ്രേസ്‌കാലിക്കറ്റ്ചാപ്റ്ററും കാലിക്കറ്റ് മാനേജ്‌മെൻറ്അസോസിയേഷനും സംയുക്തമായി കോഴിക്കോട് സിറ്റി മാസ്റ്റർ പ്ലാൻ 2040 സെമിനാർ സംഘടിപ്പിച്ചു. ടൗൺ പ്ലാനർ വിനീഷ് വിദ്യാധരൻ വിഷയം അവതരിപ്പിച്ചു.ഗ്രേസ്പ്രസിഡൻറ് എൻജിനീയർ ചാർലി ജെ തോമസ് സി എം എ പ്രസിഡൻറ് സി എ. സുജിത് കുമാർ ടി എൻ, വിജോയ് അല്ലോറ,എൻജിനീയർ ജയറാം എന്നിവർ സംസാരിച്ചു. കാലിക്കറ്റ് മാസ്റ്റർ പ്ലാൻ 2040 ഉൾപ്പെടുത്തിയിട്ടുള്ള ട്രാൻസിറ്റ് ഓറിയന്റഡ് ഡെവലപ്‌മെൻറ് നടപ്പിലായാൽ നഗരവികസനത്തിൽ സമഗ്രമായ കുതിച്ചുചാട്ടത്തിന് ഇടയാക്കും എന്ന് വിനീഷ് വിദ്യാധരൻ പറഞ്ഞു. ഗ്രേസ് സെക്രട്ടറി കലസിപി സ്വാഗതവും, സി എം എ സീനിയർവൈസ് പ്രസിഡൻറ് ഡോക്ടർ റീന അനിൽകുമാർ നന്ദിയും പറഞ്ഞു.