കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഭാരവാഹിയും, കേരള ഹരിജൻ സമാജം സംസ്ഥാന സ്ഥാപക പ്രസിഡണ്ടും കോർപ്പറേഷൻ കൗൺസിലറുമായിരുന്ന കെ.എം.രാമന്റെ 30-ാം ചരമ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി നാളെ കാലത്ത് 10 മണിക്ക് ഗാന്ധി ഗൃഹത്തിൽ കെ.എം.രാമൻ അനുസ്മരണവും, വനിതാ സംഗമവും നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടനം കെ.കെ.രമ എം.എൽ.എയും, വനിതാ സംഗമത്തിന്റെ ഉൽഘാടനം ഭാരതീയ പട്ടിക ജന സമാജം സംസ്ഥാന ജന.സെക്രട്ടറി സജീവ് പിണർമുണ്ടയും നിർവ്വഹിക്കും. സംസ്ഥാന പ്രസിഡണ്ട് എം.കെ. അയ്യപ്പൻ മുഖ്യ പ്രഭാഷണവും സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.ബാബു മാസ്റ്റർ അനുസ്മരണ പ്രഭാഷണവും നടത്തും.
വാർത്താസമ്മേളനത്തിൽ സ്വാഗത സംഘം വൈസ് ചെയർമാൻ രാമദാസ് വേങ്ങേരി, ഭാരതീയ പട്ടിക സമാജം സംസ്ഥാന ട്രഷറർ വി.പി.ദേവി, ജില്ലാ സെക്രട്ടറി വി.ടി.ഭരത രാജൻ, ചെയർമാൻ എ.കെ.അറുമുഖൻ എന്നിവർ പങ്കെടുത്തു.