കോഴിക്കോട്: ‘നേരാണ് നിലപാട്’ എന്ന പ്രമേയത്തിൽ ഐ.എസ്.എം സംസ്ഥാന സമ്മേളനം ഡിസംബർ 23, 24 തിയതികളിൽ എറണാകുളത്ത് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സമ്മേളനത്തിന്റെ ഭാഗമായി മഹല്ലുകളിൽ ലഹരിക്കെതിരെ ബോധവൽക്കരണം, ദേശാഭിമാന സദസ്സുകൾ, ആദർശ ശിൽപശാലകൾ, ഏരിയ സമ്മേളനങ്ങൾ, പ്രമേയ സമ്മേളനം, യത്തീമിനത്താണി കാരുണ്യ പദ്ധതികൾ എന്നിവ നടപ്പിലാക്കും. ആത്മീയ ചൂഷണങ്ങൾക്കെതിരെയും വർഗ്ഗീയ ധ്രുവീകരണത്തിനെതിരെയും യുവജനങ്ങളെ ഉപയോഗപ്പെടുത്തുകയുമാണ് സമ്മേളനം ലക്ഷ്യമിടുന്നത്.
സമ്മേളനത്തിന്റെ സംസ്ഥാനതല പ്രചരണ ഉദ്ഘാടനം 15ന് (ചൊവ്വ) വൈകിട്ട് 4 മണിക്ക് കോട്ടക്കലിൽ കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി.അബ്ദുല്ലക്കോയ മദനി നിർവ്വഹിക്കും. വഖഫ് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ എന്നിവർ അതിഥികളാവും. കെ.എൻ.എം ജന.സെക്രട്ടറി എം.മുഹമ്മദ് മദനി, സംസ്ഥാന ട്രഷറർ നൂർ മുഹമ്മദ് നൂറിഷ, സംസ്ഥാന ഭാരവാഹികളായ ഹുസൈൻ മടവൂർ, എൻ.വി.അബ്ദുറഹിമാൻ, എ.പി അബ്ദുസ്സമദ്, കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി ഷുക്കൂർ സ്വലാഹി, ഉനൈസ് പാപ്പിനിശ്ശേരി, സുബൈർ പീടിയേക്കൽ, പി.കെ..സക്കരിയ്യ സ്വലാഹി, ജലീൽ മാമാങ്കര പ്രസംഗിക്കും. വാർത്താസമ്മേളനത്തിൽ സമ്മേളന സ്വാഗത സംഘം ചെയർമാൻ റഷീദ് സേട്ട്, ട്രഷറർ കെ.എം.എ അസീസ്, വൈസ് പ്രസിഡണ്ട് നാസർ മുണ്ടക്കയം, മീഡിയ കൺവീനർ യാസർ അറഫാത്ത് , നൗഷാദ് കരുവണ്ണൂർ എന്നിവർ പങ്കെടുത്തു.