വിനോദ് കോവൂർ ഇനി നായകൻ

വിനോദ് കോവൂർ ഇനി നായകൻ

എറണാകുളം: മറിമായത്തിലൂടെയും എംഐടി മൂസ്സയിലൂടെയും ജന ഹൃദയം കവർന്ന വിനോദ് കോവൂർനായകനാകുന്ന കട്ടപ്പാടത്തെ മാന്ത്രികൻ ചിത്രീകരണം ആരംഭിച്ചു. ഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണം സിയാൻ ഫൈസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സി.ജെ.മോസസ്സ് ആണ് .
വിനോദ് കോവൂരിന് പുറമെ ശിവജി ഗുരുവായൂർ, വിജയൻ കാരന്തൂർ,ഷുക്കൂർ വക്കീൽ,രഞ്ജിത്ത് സരോവർ,തേജസ് മേനോൻ,നിവിൻ, നിഹാരിക റോസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ഷോർട്ട് ഫിലിമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിന്റെ ക്യാമറ പ്രബീഷ് ലിൻസി ആണ് .പശ്ചാത്തല സംഗീതം സിബു സുകുമാരൻ ,മ്യൂസിക് സിബു സുകുമാരൻ, മിഥുലേഷ് ചോലക്കൽ,ഗാനങ്ങൾ, വി.പി.ശ്രീകാന്ത് നായർ, നെവിൻ ജോർജ്ജ്
പ്രോജക്റ്റ് കോഡിനേറ്റർ അക്കു അഹമ്മദ്,സ്റ്റിൽസ് – അനിൽ ജനനി, പോസ്റ്റർ ഡിസൈൻ അഖിൽ ദാസ . മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം പുതുമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.പ്രണയത്തിനും നർമ്മത്തിനും പ്രാധാന്യം നൽകി കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *