ലോക പൂച്ച ദിനത്തിൽ മിക്കിയുടെ കല്ലറയിൽ സ്മരണ പുതുക്കി

ലോക പൂച്ച ദിനത്തിൽ മിക്കിയുടെ കല്ലറയിൽ സ്മരണ പുതുക്കി

എടത്വ: ലോക പൂച്ച ദിനത്തിൽ മിക്കിയുടെ കല്ലറയിൽ സ്മരണ പുതുക്കി. പ്രഭാത സവാരിക്കിടെ പൊതുപ്രവർത്തകനായ തലവടി സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ.ജോൺസൺ വി.ഇടിക്കുളയ്ക്ക്  വഴിയോരത്ത് നിന്ന് ലഭിച്ച പൂച്ചകുട്ടി സോഷ്യൽ മീഡിയയിൽ വൈറൽ ആയ വളർത്ത് പൂച്ചയെ മിക്കി എന്ന പേരിട്ട് വളർത്തി വരികയായിരുന്നു. വീട്ടിലെത്തുന്ന എല്ലാവരോടും വലിയ സൗഹൃദത്തിലായിരുന്ന ‘മിക്കി’ മരണപെട്ടപ്പോൾ വീട്ട്മുറ്റത്ത് കല്ലറ ഉണ്ടാക്കി സംസ്‌ക്കരിച്ചതും സോഷ്യൽ മീഡിയ ഉൾപ്പെടെ മാധ്യമങ്ങളിൽ തരംഗമായിരുന്നു.
 ഡോ.ജോൺസൺ വി.ഇടിക്കുളയുടെ ഭാര്യ ജിജിമോൾ ജോൺസൻ മക്കൾ ബെൻ, ഡാനിയേൽ എന്നിവർ ഏഴ് നായ്ക്കളെയും രണ്ട് പൂച്ചകളെയും സംരംക്ഷിക്കുന്നുണ്ട്. ഓരോരുത്തർക്കും പേരിട്ടാണ് ചിട്ടയോട് വളർത്തുന്നത്.ഇവരുടെ മൃഗങ്ങളോട് ഉള്ള  അനുകമ്പയെ ജില്ലാ ചീഫ്  വെറ്റിനറി ഓഫീസർ ഡോ. ബി. സന്തോഷ് കുമാർ പ്രത്യേകം അഭിനന്ദിച്ച് കത്ത്  അയച്ചിരുന്നു.
മിക്കി  മരണമടഞ്ഞ വേദനയിൽ സങ്കടത്തോടെ കഴിയുമ്പോൾ ആണ്  വഴിയരികിൽ വിശന്ന്  തളർന്നിരുന്ന മറ്റൊരു പൂച്ച കുട്ടിയെ  വീട്ടിലെത്തിച്ചു  പരിചരിച്ചു വരുന്നു. മിക്കിയുടെ സ്മരണയിൽ മിക്കി ജൂണിയർ  എന്ന് ഓമന പേരിട്ട് വളർത്തുന്നു. മിക്കിയെ പോലെ തന്നെ എല്ലാവരുടെയും ഇഷ്ടതാരമായി മിക്കി ജൂണിയർ മാറി കഴിഞ്ഞു. ആരോരുമില്ലാതെ അനാഥരാക്കപ്പെട്ട പൂച്ചകളുടെയും ,പൂച്ചകുട്ടികളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനും , അവരെ സംരക്ഷിക്കാൻ മനുഷ്യരുടെ ഉള്ളിൽ മനുഷ്യത്വം എന്ന വികാരം ഉണർത്താൻ വേണ്ടിയും കൂടിയാണ് ആഗസ്റ്റ് 8 പൂച്ച ദിനമായി  ആചരിക്കുന്നത് .

 

Share

Leave a Reply

Your email address will not be published. Required fields are marked *