നെഹ്റു ട്രോഫി ജലോത്സവത്തിൽ നാളെ  അങ്കം കുറിച്ച് തലവടി ചുണ്ടൻ

നെഹ്റു ട്രോഫി ജലോത്സവത്തിൽ നാളെ അങ്കം കുറിച്ച് തലവടി ചുണ്ടൻ

ആലപ്പുഴ: നെഹ്റു ട്രോഫി ജലോത്സവത്തിൽ കന്നി അങ്കത്തിനായി തലവടി ചുണ്ടൻ പുന്നമട കായലിൽ ആഗസ്റ്റ് 12 ന് നീരണിയും. കോവിൽമുക്ക് സാബു നാരായണൻ ആചാരി നീരണിയൽ കർമ്മം നിർവഹിക്കും.

2023 പുതുവത്സരദിനത്തിലാണ് തലവടി ചുണ്ടൻ ആദ്യം നീരണിഞ്ഞത്. റവ.ഏബ്രഹാം തോമസ്,ബ്രഹ്‌മശ്രീ നീലകണ്ഠരര് ആനന്ദ് പട്ടമന എന്നിവർ രക്ഷാധികാരികളും കെ.ആർ.ഗോപകുമാർ പ്രസിഡന്റ്,അജിത്ത് പിഷാരത്ത്,അരുൺ പുന്നശ്ശേരി,പി.ഡി രമേശ് കുമാർ വൈസ് പ്രസിഡന്റ് സ് ,ജോജി ജെ വയലപ്പള്ളി സെക്രട്ടറി,ഏബ്രഹാം പീറ്റർ പാലത്തിങ്കൽ ട്രഷറാർ,ബിനോയി തോമസ് ജോ. സെക്രട്ടറി,
ഷിക്കു അമ്പ്രയിൽ, ജോമോൻ ചക്കാലയിൽ ടീം കോർഡിനേറ്റേഴ്‌സ്, ഷിനു എസ് പിള്ള ,നോബി ചാണ്ടി,ബിജു കുര്യൻ,സിറിൽ ,ബൈജു കോതപ്പുഴശ്ശേരിൽ ഓവർസീസ് കോർഡിനേറ്റേഴ്‌സ് ,കനിഷ് കുമാർ ,ഗോകുൽ കൃഷ്ണ ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ എന്നിവരടങ്ങിയ കമ്മിറ്റിയാണ് ക്ലബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.തലവടി ചുണ്ടൻ ഓവർസീസ് ഫാൻസ് അസോസിയേഷൻ, തലവടി ചുണ്ടൻ ഫാൻസ് അസോസിയേഷൻ എന്നിവരുടെ കൂട്ടായ സഹകരണത്തോടെയാണ് മത്സരങ്ങൾക്ക് തയ്യാറെടുക്കുന്നത്. റിക്‌സൺ എടത്തിലിന്റെ ക്യാപ്റ്റൻസിയിൽ തലവടി ടൗൺ കന്നി അങ്കത്തിൽ തന്നെ ട്രോഫി നേടുമെന്ന പ്രതീക്ഷയിൽ ആണ് തലവടി ഗ്രാമമെന്ന് മീഡിയ കോർഡിനേറ്റർമാരായ അജിത്ത് പിഷാരത്ത്, ഡോ.ജോൺസൺ വി. ഇടിക്കുള പറഞ്ഞു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *