നാദാപുരത്ത്  പൊതു ചടങ്ങുകൾക്ക് ഹരിത ചട്ടം നിർബന്ധം

നാദാപുരത്ത് പൊതു ചടങ്ങുകൾക്ക് ഹരിത ചട്ടം നിർബന്ധം

ശുചിത്വ മഹാസംഗമം സംഘാടക സമിതി രൂപീകരിച്ചു

നാദാപുരം: ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒക്ടോബർ 31 ന് ശുചിത്വ മഹാസംഗമം നടത്തുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, നാട്ടു മുഖ്യസ്ഥാനമാർ, ആരാധനാലയ കമ്മിറ്റി, മഹല്ല് കമ്മിറ്റി ഭാരവാഹികൾ, കുടുംബശ്രീ പ്രവർത്തകർ, വ്യാപാരികൾ, സ്ഥാപനമേധാവികൾ, പോലിസ്, ഹരിതകർമസേന അംഗങ്ങൾ, സ്‌കൂൾ പ്രധാന അദ്ധ്യാപകർ, പിടിഎ പ്രസിഡണ്ടുമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, നാട്ടു മുഖ്യന്മാർ, വാർഡ് വികസന സമിതി ഭാരവാഹികൾ, അയൽക്കൂട്ടം പ്രതിനിധികൾ,അംഗൻവാടി അംഗങ്ങൾ, ആശാവർക്കർമാർ, പോലീസ് ഉദ്യോഗസ്ഥർ, ഫയർ ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥർ, ഹരിത ഓഡിറ്റിംഗ് ടീം, ആസൂത്രണ സമിതി അംഗങ്ങൾ, വിവിധ മേഖലയിലെ ഉദ്യോഗസ്ഥർ, തൊഴിലുറപ്പ് മേറ്റ്മാർ എന്നിവരുടെ യോഗത്തിൽ സംഘടക സമിതി രുപികരിച്ചു.
ഒരു കോടി രൂപയുടെ വിവിധ ശുചിത്വ പദ്ധതികൾ ഈ വർഷം പഞ്ചായത്ത് നടപ്പിലാക്കും.
മുഴുവൻ വീടുകളിലും മലിനജല സംസ്‌കരണം തൊഴിലുറപ്പ് പദ്ധതിയിലൂടെ ഉറപ്പ് വരുത്തുക,  വീടുകളിൽ അജൈവ മാലിന്യ ശേഖരിക്കുന്നതിന് പ്രത്യേക ബാഗുകൾ നൽകുക, മുഴുവൻ വീടുകൾക്കും റിംഗ്  കംപോസ്റ്റ് സംവിധാനം ഏർപ്പെടുത്തുക, അതി ദരിദ്രർക്ക് ഫീ നൽകുവാൻ പഞ്ചായത്ത് ക്രമീകരണം നടത്തുക, ഹരിതകർമസേനക്ക് ഉപകരണങ്ങൾ വാങ്ങിച്ചു നൽകുക, തുടങ്ങിയവയാണ് സംഘാടക സമിതിയുടെ പ്രവർത്തനങ്ങൾ. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം സി സുബൈറിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി  ചെയർപേഴ്‌സൺ ജനീദ  ഫിർദൗസ്, പഞ്ചായത്ത് സെക്രട്ടറി ടി ഷാഹുൽ ഹമീദ്, അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമനന്ദൻ.,ഹെൽത്ത് ഇൻസ്‌പെക്ടർ കെ സതീഷ് ബാബു ,മെമ്പർ പി പി ബാലകൃഷ്ണൻ, ബ്ലോക്ക് മെമ്പർ എ സജീവൻ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വലിയാണ്ടി ഹമീദ് , കെ എം രഘുനാഥ്, കെ പി കുമാരൻ മാസ്റ്റർ, സിഎച്ച് നജ്മ ബീവി, സി എച്ച് ദിനേശൻ, കെ ടി കെ ചന്ദ്രൻ, കരിമ്പിൽ ദിവാകരൻ, നിസാർ മാസ്റ്റർ എടത്തിൽ, കോടോത്ത് അന്ത്രു, കരിമ്പിൽ വസന്ത, സിപി സലാം, ഒ അനീഷ്, വ്യാപാരി നേതാക്കളായ ഏരത്ത് ഇഖ്ബാൽ, തേറത്ത് കുഞ്ഞികൃഷ്ണൻ നമ്പ്യാർ, പോലിസ് എ എസ് എ ശശീന്ദ്രൻ എന്നിവർ സംസാരിച്ചു.  സാമ്പിൾ സർവ്വേ ഫോറം യോഗത്തിൽ വെച്ച് വിതരണം ചെയ്തു. ഹരിത ഓഡിറ്റ് ടീം അംഗങ്ങളായ ഹരിദാസൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, കെ സി ലീനീഷ്, കില തീംമാറ്റിക്ക് എക്‌സ് പെർട്ട് കെ ഫാത്തിമ എന്നിവർ സംബന്ധിച്ചു.
Share

Leave a Reply

Your email address will not be published. Required fields are marked *