ഡീപ്പ് ഫേക്ക് ചിത്രം പ്രചരിക്കുന്നു; വ്യാജ ചിത്രത്തിനെതിരെ പരാതിയുമായി നടി മീനാക്ഷി

ഡീപ്പ് ഫേക്ക് ചിത്രം പ്രചരിക്കുന്നു; വ്യാജ ചിത്രത്തിനെതിരെ പരാതിയുമായി നടി മീനാക്ഷി

ചലച്ചിത്രതാരം മീനാക്ഷിയുടെ പേരിൽ പ്രചരിക്കുന്ന വ്യാജചിത്രത്തിനെതിരെ നിയമ നടപടിയുമായി താരത്തിന്റെ കുടുംബം. എഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് നിർമിച്ച മീനാക്ഷിയുടെ ചിത്രത്തിനെതിരെയാണ് പരാതി. താൻ സാധാരണ ഉപയോ​ഗിക്കുന്ന വസ്ത്രമല്ല എഡിറ്റ് ചെയ്തവർ ചിത്രത്തിലുപയോ​ഗിച്ചിരിക്കുന്നതെന്ന് മീനാക്ഷി പറഞ്ഞു. യഥാർത്ഥ ചിത്രമാണ് അത് എന്ന് പവരും തെറ്റിദ്ധരിച്ചുവെന്നും മീനാക്ഷി പറഞ്ഞു.

താൻ സോഷ്യൽ മീഡിയയിൽ മുമ്പ് പോസ്റ്റ് ചെയ്ത ഒരു ചിത്രം എ.ഐയോ മറ്റേതോ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് എഡിറ്റ് ചെയ്യുകയായിരുന്നു. താൻ പോസ്റ്റ് ചെയ്ത ഫോട്ടോയുടെ നേർ വിപരീതമായി കുറച്ച് മോശമായാണ് ആ ചിത്രം എഡിറ്റ് ചെയ്യപ്പെട്ടത്. അത് കണ്ടപ്പോൾത്തന്നെ ഈ ചിത്രം വ്യാജമാണെന്ന് ഫെയ്സ്ബുക്ക് പേജ് അഡ്മിൻ വ്യക്തമാക്കിയിരുന്നു. കേസും കാര്യങ്ങളുമെല്ലാം അച്ഛൻ നൽകിയിട്ടുണ്ടെന്നും മീനാക്ഷി പറഞ്ഞു.

സൈബർ സെല്ലിൽ പരാതി നൽകിയിട്ടുണ്ടെന്നും ​ഗൗരവത്തോടെതന്നെയാണ് അവരതെടുത്തിട്ടുള്ളതെന്നും മീനാക്ഷിയുടെ പിതാവ് അനൂപ് പ്രതികരിച്ചു. അവർ ബുദ്ധിപരമായി ചെയ്തിരിക്കുന്ന കാര്യമെന്താണെന്നുവച്ചാൽ, ഒരുപാട് മോശമായിട്ടുള്ളത് എന്ന് തോന്നില്ല ആ ചിത്രം കണ്ടാൽ. ആ ചിത്രം തയ്യാറാക്കിയത് ആർട്ടിഫിഷ്യൽ സാങ്കേതികവിദ്യ ഉപയോ​ഗിച്ചുതന്നെയാണെന്നാണ് കരുതുന്നത്. ഫോട്ടോ പോസ്റ്റ് ചെയ്തു എന്നതിലുപരി ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇവിടെ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *