അത്തോളി: ദേശീയവ്യാപാരി ദിനത്തോടനുബന്ധിച്ച് അത്തോളി യൂണിറ്റ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി ആര്‍.ഡി ഹോമിയോ കെയര്‍ അത്തോളി മെഡ് ലാബ് എന്നിവയുടെ സഹകരണത്തോടെ കച്ചവടക്കാര്‍ക്കും, ജീവനക്കാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കുമായി സൗജന്യ ഹോമിയോ മെഡിക്കല്‍ ക്യാംപും രക്ത ഗ്രൂപ്പ് നിര്‍ണയവും മരുന്ന് വിതരണവും നടത്തി. ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ഗോപാലന്‍ കൊല്ലോത്ത് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജലീല്‍ അത്തോളി അധ്യക്ഷനായി. ട്രഷറര്‍ ലിനീഷ് ആനശ്ശേരി, യൂത്ത് വിംഗ് പ്രസിഡന്റ് വി.എം ഷിജു, സെക്രട്ടറി ഇസ്ഹാഖ്, മുഹസില്‍ സംസാരിച്ചു. ഡോ. രമ്യാദാസ്, ഡോ.വി.എസ് രമ്യ, ഡോ.ശ്രീല ലക്ഷ്മി രോഗികളെ പരിശോധിച്ചു. ഗോപാലന്‍ കൊല്ലോത്ത് പതാക ഉയര്‍ത്തി. ക്യാംപില്‍ നൂറോളം പേരെ പരിശോധന നടത്തി.രാജേഷ് ബ്രൈറ്റ്, മഖ്ബൂല്‍, ഷിബു, സുഹൈബ്, ഷംസു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.