മാഹി: ചെമ്പ്ര ഗവ: എല്‍.പി സ്‌കൂള്‍ അങ്കണത്തില്‍ രണ്ട് തെരുവുപട്ടികള്‍ പ്രസവിച്ചതിനെ തുടര്‍ന്ന് സ്‌കൂളിലെത്തുന്ന പിഞ്ചുകുട്ടികള്‍ ഭീതിയോടെയാണ് കഴിയുന്നത്. ഇതിന് പുറമെ സ്ഥിരമായി മറ്റ് തെരുവുപട്ടികളും കോംപൗണ്ടില്‍ സൈ്വരവിഹാരം നടത്തുന്നുണ്ട്. ക്ലാസിന് പുറത്തിറങ്ങാന്‍ പോലുമാകാതെ ചെറിയ കുട്ടികള്‍ ഭയത്തോടെ കഴിയുകയാണ്. പി.ടി.എ ഭാരവാഹികള്‍ നഗരസഭാധികൃതരെ വിവരമറിയിച്ചപ്പോള്‍ അധികൃതര്‍ കൈ മലര്‍ത്തുകയാണ് ചെയ്യുന്നത്.