വിശ്വാസ സംരക്ഷണ സമ്മേളനം 17ന് തിരുവനന്തപുരത്ത്

വിശ്വാസ സംരക്ഷണ സമ്മേളനം 17ന് തിരുവനന്തപുരത്ത്

കോഴിക്കോട്: ധർമ്മാചാര്യ സംഗമവും കൈമനം(കാലത്ത് 10.30ന് മാതാ അമൃതാനന്ദമയി മഠത്തിൽ) വിശ്വാസ സംരക്ഷണ സമ്മേളനവും 17ന് തിരുവനന്തപുരത്ത് നടക്കുമെന്ന് സ്വാമി ചിദാനന്ദപുരി വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്പീക്കർ എം.എൻ.ഷംസീർ, ഗണപതി മിത്താണെന്ന് നടത്തിയ പരാമർശം പിൻവലിച്ച് മാപ്പ് പറയണം. സംസ്ഥാനത്ത് ഹിന്ദു ആരാധനാ സമ്പ്രദായങ്ങളെയും, വിശ്വാസങ്ങളെയും ഹനിക്കുന്ന പ്രവർത്തനങ്ങൾ ഏറിവരികയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാർത്താസമ്മേളനത്തിൽ കേരള ധർമാചാര്യസഭ ജനറൽ കൺവീനർ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയും സംബന്ധിച്ചു.

 

 

Share

Leave a Reply

Your email address will not be published. Required fields are marked *