കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ വനസംരക്ഷണത്തിനും രാജ്യസുരക്ഷയ്ക്കും വേണ്ടി 1980ലെ വനസംരക്ഷണ നിയമം അട്ടിമറിച്ച് ആദിവാസികള്‍ കൈവശം വെച്ചുകൊണ്ടിരിക്കുന്ന ഭൂമി രാജ്യസുരക്ഷയുടെയും സൈന്യത്തിന്റെയും പേര് പറഞ്ഞ് വന്‍കിട കോര്‍പ്പേറ്റുകള്‍ക്ക് വനഭൂമി കയ്യേറാനുള്ള ബില്ല് ലോകസഭയും രാജ്യസഭയും പാസാക്കിയ ബില്ലില്‍ രാഷ്ട്രപതി ഒപ്പിടരുതെന്ന് അംബേദ്കര്‍ ജനമഹാ പരിഷത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്ര ആദിവാസി ദിനാചരണ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു.
വനഭൂമികളില്‍ നിന്നും ആദിവാസി ജനതയെ ആട്ടി ഇറക്കാനുള്ള നീക്കത്തെ എന്തുവിലകൊടുത്തും രാജ്യത്തെ ദളിത് ആദിവാസികള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്ന് കണ്‍വെന്‍ഷന്‍ മുന്നറിയിപ്പ് നല്‍കി.
യൂത്ത് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ദിനാചരണ കണ്‍വെന്‍ഷനും ഗോത്ര മൂപ്പന്മാരെ ആദരിക്കുന്ന ചടങ്ങും ജില്ലാ റിട്ടയേഡ് സെഷന്‍സ് ജഡ്ജ് കെ.കൃഷ്ണന്‍കുട്ടി പയമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് രാമദാസ് വേങ്ങേരി അധ്യക്ഷതവഹിച്ചു. ബാലന്‍ പുല്ലാളൂര്‍, കെ.പി കോരന്‍ ചേളന്നൂര്‍, മാധ്യമപ്രവര്‍ത്തകന്‍, പി.ടി.നിസാര്‍, കെ.സി.ചന്ദ്രന്‍, സുബ്രഹ്‌മണ്യന്‍ ഐക്കരപ്പടി, ഗോവിന്ദന്‍ എടക്കര, പി.അംബിക സുനില്‍, സജിനി പാവണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു.