തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനം: ചീഫ് ജസ്റ്റിസിനെ സമിതിയില്‍നിന്ന് ഒഴിവാക്കാന്‍ കേന്ദ്രം

തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനം: ചീഫ് ജസ്റ്റിസിനെ സമിതിയില്‍നിന്ന് ഒഴിവാക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും കമ്മിഷണര്‍മാരെയും തിരഞ്ഞെടുക്കുന്ന സമിതിയില്‍നിന്ന് ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. അതിനായുള്ള ബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കും. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍, തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാര്‍ (നിയമനം, സേവന വ്യവസ്ഥകള്‍, ഓഫിസ് കാലാവധി) ബില്‍ 2023 ഇന്ന് സഭയില്‍ വയ്ക്കും. മാര്‍ച്ചില്‍ സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിയെ അട്ടിമറിക്കുന്നതാണ് ബില്‍.

പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങുന്ന മൂന്നംഗ ഉന്നതതല സമിതിയുടെ ഉപദേശം അനുസരിച്ചായിരിക്കണം രാഷ്ട്രപതി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെയും തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെയും നിയമിക്കേണ്ടതെന്ന് സുപ്രീംകോടതി മാര്‍ച്ചില്‍ ഉത്തരവിട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെ പ്രത്യേക അധികാരത്തിനു പുറത്തുള്ള തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിയമിക്കാന്‍ സ്വതന്ത്ര സംവിധാനം വേണമെന്ന ഒരു കൂട്ടം ഹര്‍ജികള്‍ പരിഗണിക്കവെയായിരുന്നു വിധി. ജസ്റ്റിസ് കെ.എം ജോസഫിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചായിരുന്നു ഉത്തരവ് പുറപ്പെടുവിച്ചത്.

Share

Leave a Reply

Your email address will not be published. Required fields are marked *