ക്യു കൗൻ ഖുർആൻ റിസർച്ച് കോൺഫറൻസ് ആരംഭിച്ചു

ക്യു കൗൻ ഖുർആൻ റിസർച്ച് കോൺഫറൻസ് ആരംഭിച്ചു

കൊയിലാണ്ടി: പാറപ്പള്ളി മർകസ് മാലിക് ദീനാർ സ്റ്റുഡൻസ് യൂണിയൻ അന്നബഅ് സംഘടിപ്പിക്കുന്ന ക്യു കൗൻ ഖുർആൻ റിസർച്ച് കോൺഫറൻസിന് തുടക്കമായി. ഓഗസ്റ്റ് 10 മുതൽ 31 വരെ നീണ്ടു നിൽക്കുന്നതാണ് കോൺഫറൻസ്. ഇന്നലെ പാറപ്പള്ളി മർകസിൽ വെച്ച് നടന്ന സംഗമത്തിൽ സമസ്ത കേന്ദ്ര മുശാവറ അംഗം വിഎം മുഹ്യിദ്ദീൻ കുട്ടി മുസ്ലിയാർ പുറക്കാട് പതാക ഉയർത്തി. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി ഉദ്ഘാടനം നിർവഹിച്ചു.
അന്നബഅ് ആവിഷ്‌കരിച്ച ഖുർആൻ വിസ്മയം മാതൃകാപരമായ ദൗത്യമാണന്ന് അദ്ദേഹം പറഞ്ഞു. ഇസ്സുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. അഷ്‌റഫ് സഖാഫി കൊയിലാണ്ടി, സയ്യിദ് സൈൻ ബാഫഖി, കരീം നിസാമി, തശംസീർ അമാനി,എം. എ. കെ. ഹമദാനി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
21 ദിവസം നീണ്ടു നിൽക്കുന്ന കോൺഫറൻസിൽ വിത്യസ്തമായ പരിപാടികൾ 31 വരെ നടക്കും.

16,17 തിയ്യതികളിൽ നടക്കുന്ന യൻസ്പാനിങ് ഖുർആൻ എഡിഷൻ എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സഖാഫി കടവത്തൂർ ഉദ്ഘാടനം ചെയ്യും. 17 ന് ഗ്രാൻഡ് അലുംനി മീറ്റും നടക്കും. 18 ന് അഖില കേരള മുഖദ്ദിമതുൽ ജസ്രിയ്യ മനഃപാഠ മൽസരത്തിൽ കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം മത്സരാർത്ഥികൾ പങ്കെടുക്കും. 18 വൈകുന്നേരം കടൽതൊഴിലാളി സംഗമവും ഓഗസ്റ്റ് 20ന് ഹയർസെക്കൻഡറി ഡിഗ്രി സ്റ്റുഡൻസിനായി സംഘടിപ്പിക്കുന്ന ക്യൂ സമ്മിറ്റും നടക്കും. നൂറോളം വിദ്യാർത്ഥികൾ പങ്കെടുക്കുന്ന ക്യു സമ്മിറ്റിന് സി.കെ. റാഷിദ് ബുഖാരി, യൂസുഫ് ലത്വീഫി വാണിയമ്പലം, മുജീബ് സുറൈജി കൊയിലാണ്ടി, ഇർഷാദ് സൈനി അരീക്കോട്, കെ അബ്ദുൽ കലാം മാവൂർ തുടങ്ങിയവർ നേതൃത്വം നൽകും.

23 ന് വൈകുന്നേരം നടക്കുന്ന ഖുർആൻ വിസ്മയത്തിന് ഖാരിഅ് ഹനീഫ് സഖാഫി നേതൃത്വം നൽകും. കേരളത്തിലെ വിവിധ ദഅവ കോളേജുകളിൽ നിന്നുള്ള ഇരുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന റിസർച്ച് കോൺഫറൻസ് ഓഗസ്റ്റ് 24 ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി സയ്യിദ് ഇബ്‌റാഹിം ഖലീലുൽ ബുഖാരി ഉദ്ഘാടനം നിർവഹിക്കും. 25ന് വെള്ളിയാഴ്ച വൈകിട്ട് സമാപന സംഗമത്തിൽ ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ പ്രഭാഷണം നടത്തും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

Share

Leave a Reply

Your email address will not be published. Required fields are marked *