ന്യൂഡൽഹി:ചൈനയിലെ വിചാറ്റ് പോലെ ഒരു എവരിതിങ് ആപ്പ് ആയി മാറാനുള്ള ശ്രമത്തിലാണ് എക്സ് (പഴയ ട്വിറ്റർ). എക്സിൽ ലൈവ് വീഡിയോ ഫീച്ചർ ആരംഭിച്ചതിന് പിന്നാലെ വീഡിയോ കോളിങ് ഫീച്ചറും അവതരിപ്പിക്കാൻ പോവുകയാണെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് കമ്പനി.
പ്ലാറ്റ്‌ഫോമിലുള്ള ആർക്കും നിങ്ങളുടെ ഫോൺ നമ്പർ നൽകാതെ തന്നെ നിങ്ങൾക്ക് വീഡിയോ ചാറ്റ് കോളുകൾ ചെയ്യാൻ കഴിയുമെന്ന് എക്സ് കോർപ്പ് സിഇഒ ലിൻഡ യക്കരിനോ പറഞ്ഞു.
ഡിജിറ്റൽ പേയ്‌മെന്റുകളെ ചുറ്റിപ്പറ്റിയുള്ള ഭാവി പ്ലാനുകളെ കുറിച്ചും ദൈർഘ്യമേറിയ വീഡിയോകൾ, ക്രിയേറ്റർ സബ്‌സ്‌ക്രിപ്‌ഷനുകൾ പോലുള്ള മറ്റ് സവിശേഷതകളെക്കുറിച്ചും അവർ സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിച്ചു.
“എക്‌സിൽ ഒരാളെ വിളിച്ചു”. എന്ന പോസ്റ്റ് പങ്കുവെച്ച് എക്സിലെ ഡിസൈനറായ ആൻഡ്രിയ കോൺവേയും പുതിയ ഫീച്ചറിന്റെ സൂചന നൽകിയിരുന്നു.