തലശ്ശേരി: 77ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തലശ്ശേരി മുബാറക്ക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ഇന്റര്‍ സ്‌കൂള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു.
പാട്യം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നെഹാ ഷൈജു, രാഘ പ്രിയ എന്നിവര്‍ ഒന്നാം സ്ഥാനവും തലശ്ശേരി ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നിഹാരിക ഹരീന്ദ്രന്‍, പര്‍വ്വണാ പ്രദീപ് എന്നിവര്‍ രണ്ടാം സ്ഥാനവും തിരുവങ്ങാട് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ റനാ നൗറീന്‍, ഫാതിമത്തു നിഹാല എന്നിവര്‍ മൂന്നാം സ്ഥാനവും നേടി.
വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡ്, ട്രോഫി, സര്‍ട്ടിഫിക്കറ്റ് എന്നിവ പ്രിന്‍സിപ്പാള്‍ ടി.എം മുഹമ്മദ് സാജിദ് വിതരണം ചെയ്തു. എന്‍.എസ്.എസ് കോഡിനേറ്റര്‍ ഡോ. ടി.പി സിന്ധു, ക്വിസ് മാസ്റ്റര്‍ മുഹമ്മദ് നഹാസ് എന്നിവര്‍ ക്വിസ് പ്രോഗ്രാം നിയന്ത്രിച്ചു. എന്‍.എസ്.എസ് വളണ്ടിയര്‍മാരായ ഗൗതം, ഫായിസ്, മുഹമ്മദ് നബ്ഹാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.