കോഴിക്കോട്: ശാസ്ത്ര സാങ്കേതിക മേഖലകളില്‍ വിദഗ്ധരായ യുവ തലമുറയെ വാര്‍ത്തെടുക്കുക എന്ന ദീര്‍ഘദൂര ലക്ഷ്യം മുന്‍ നിര്‍ത്തി സിജിയുടെ ടി.എന്‍.സി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴില്‍ പ്രവര്‍ത്തിച്ച് വരുന്ന പദ്ധതിയാണ് പ്രൊജക്റ്റ് ഇന്‍ഫിനിറ്റി. പദ്ധതിയുടെ ഭാഗമായി സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍പര്യമുള്ള ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ് തുടങ്ങിയ ശാസ്ത്ര വിഷയങ്ങളില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥികളില്‍ നിന്നും എഞ്ചിനീയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.
പദ്ധതിയുടെ ഭാഗമായി നല്‍കുന്ന പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും, പ്രവര്‍ത്തനങ്ങള്‍ കൃത്യമായി വിലയിരുത്തുകയും ആവശ്യമായ നിര്‍ദേശങ്ങളും റിപ്പോര്‍ട്ടുകളും സമര്‍പ്പിക്കുക എന്നിവയാണ് മെന്റര്‍മാര്‍ക്കുള്ള പ്രധാന ഉത്തരവാദിത്തം. അതോടൊപ്പം പദ്ധതിയുടെ ഭാഗമായി നടത്തുന്ന ക്യാംപുകളിലും മറ്റു വിസിറ്റുകളിലും പങ്കെടുക്കേണ്ടതുണ്ട്. വിദഗ്ധരായ ഒരു യുവ തലമുറയെ വളര്‍ത്തുന്നതിനുള്ള സിജിയുടെ ഉദ്യമത്തില്‍ പങ്കെടുക്കുന്നതിനുള്ള സുവര്‍ണാവസരത്തോടൊപ്പം ശാസ്ത്ര മേഖലയിലെ ഉന്നത മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി സംവദിക്കുന്നതിനും മറ്റു പ്രായോഗിക കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനും നിങ്ങളെ സഹായിക്കുന്നു.
താല്‍പ്പര്യമുള്ള വിദ്യാര്‍ഥികള്‍ അവരുടെ ബയോ ഡാറ്റ [email protected] എന്ന മെയില്‍ ഐഡിയിലേക്കു അയച്ചു തരിക. അപേക്ഷിക്കാനുള്ള അവസാന തിയതി 19 ആഗസ്റ്റ് 2023. കൂടുതല്‍ വിവരങ്ങള്‍ക്കായി 8086662005 എന്ന നമ്പറില്‍ ബന്ധപ്പെടുക.