സംവിധായകന്‍ സിദ്ധിഖിന്റെ സംസ്‌കാരം വൈകീട്ട്; കടവന്ത്രയില്‍ പൊതുദര്‍ശനം

സംവിധായകന്‍ സിദ്ധിഖിന്റെ സംസ്‌കാരം വൈകീട്ട്; കടവന്ത്രയില്‍ പൊതുദര്‍ശനം

ഖബറടക്കം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍

കൊച്ചി: മലയാളത്തിന്റെ പ്രിയ സംവിധായകന്‍ സിദ്ധിഖിന് കലാലോകത്തിന്റെ അന്ത്യാഞ്ജലി. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 12 വരെ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനമുണ്ടാകും. പിന്നീട് കാക്കനാട് പള്ളിക്കരയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ വൈകീട്ട് ആറ് മണിക്കായിരിക്കും ഖബറടക്കം.

കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ സിദ്ധിഖ് ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചത്. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാത്ര ഒന്‍പത് മണിയോടെയായിരുന്നു അന്ത്യം. ന്യുമോണിയയും കരള്‍ സംബന്ധവുമായ അസുഖത്തെത്തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ എക്മോ സഹായത്തില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.

Share

Leave a Reply

Your email address will not be published. Required fields are marked *