മുറിച്ചുമാറ്റിയ തടികഷണങ്ങള്‍ ലേലത്തിന്

മുറിച്ചുമാറ്റിയ തടികഷണങ്ങള്‍ ലേലത്തിന്

കുടപ്പനക്കുന്ന് ജില്ലാ കന്നുകാലിവളര്‍ത്തല്‍ കേന്ദ്രം വക ഭൂമിയില്‍ നിന്ന് മുറിച്ചുമാറ്റിയ തടികഷണങ്ങള്‍ ആഗസ്റ്റ് 16 ബുധനാഴ്ച പകല്‍ 11.00 മണിക്ക് ജില്ലാ കന്നുകാലിവളര്‍ത്തല്‍ കേന്ദ്രത്തില്‍ വച്ച് പരസ്യമായി ലേലം ചെയ്തു വില്‍ക്കുന്നതാണ്. പ്രസ്തുത മരത്തിന്റെ അളവ് താഴെ കൊടുക്കുന്നു.

ക്രമ. നം. തടിവിവരം cubic mtr
1 17 കഷണങ്ങൾ 1.889
2 43 കഷണങ്ങൾ 1.247
3 വിറക് കഷണങ്ങൾ 2.339

ലേലത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 1000/- രൂപ നിരതദ്രവ്യമായി ഓഫിസില്‍ ഒടുക്കേണ്ടതാണ്. ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക രേഖപ്പെടുത്തുന്നയാളിന്റെ പേരില്‍ ലേലത്തുക ന്യായമെന്ന് കണ്ടാല്‍ ജില്ലാ മൃഗസംരക്ഷണ ഓഫിസറുടെ അംഗീകാരത്തിന് വിധേയമായി ലേലം താല്‍ക്കാലികമായി സ്ഥിരപ്പെടുത്തുന്നതും ടിയാന്‍ ലേലത്തുക അപ്പോള്‍ തന്നെ ഓഫിസില്‍ അടക്കേണ്ടതും 5 ദിവസത്തിനുള്ളില്‍ മരം ഫാം കോംപൗണ്ടില്‍ നിന്നും നീക്കേണ്ടതുമാണ്. ലേലത്തുകയുടെ 18% ജി.എസ്.ടി ഈടാക്കുന്നതാണ്.

സര്‍ക്കാരിന്റെ എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും. ഏതെങ്കിലും കാരണവശാല്‍ ലേലദിവസം അവധിയാവുകയാണെങ്കില്‍, തൊട്ടടുത്ത പ്രവൃത്തിദിവസം ഇതേ നോട്ടീസിന്‍ പ്രകാരം ലേലം നടത്തുന്നതാണ്. ലേലം സംബന്ധിച്ച് കൂടുതല്‍ അറിയുന്നതിന് 0471-2732962 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.

 

Share

Leave a Reply

Your email address will not be published. Required fields are marked *