പുതുപ്പള്ളി തെരഞ്ഞെടുപ്പ് തീയതി മാറ്റണം; പരാതിയുമായി കോണ്‍ഗ്രസ്

പുതുപ്പള്ളി തെരഞ്ഞെടുപ്പ് തീയതി മാറ്റണം; പരാതിയുമായി കോണ്‍ഗ്രസ്

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന പരാതിയുമായി കോണ്‍ഗ്രസ്. അയര്‍കുന്നം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. മണര്‍കാട് പള്ളി പെരുന്നാള്‍ കണക്കിലെടുത്ത് തെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാണ് ആവശ്യം.

പെരുന്നാള്‍ ദിവസങ്ങളിലെ ജനത്തിരക്കും ഗതാഗത തിരക്കും കമ്മീഷന്‍ കണക്കിലെടുക്കണം. വോട്ടെണ്ണല്‍ തീയതിയായ സെപ്റ്റംബര്‍ 8നാണ് മണര്‍കാട് പള്ളിയില്‍ പ്രധാന പെരുന്നാള്‍ നടക്കുന്നത്. ഇത് കണക്കിലെടുക്കണമെന്നാണ് ആവശ്യം. സെപ്റ്റംബര്‍ അഞ്ചിനാണ് പുതുപ്പള്ളിയില്‍ വോട്ടെടുപ്പ് തീരുമാനിച്ചത്. എട്ടിന് വോട്ടെണ്ണല്‍ നടക്കും. ചാണ്ടി ഉമ്മനെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *