പുതിയ ‘ഫോർ യു’ വിഭാഗം പരീക്ഷിക്കുന്നതായി യൂട്യൂബ്

പുതിയ ‘ഫോർ യു’ വിഭാഗം പരീക്ഷിക്കുന്നതായി യൂട്യൂബ്

സാൻഫ്രാൻസിസ്കോ: ചാനൽ ഹോംപേജുകളിൽ പുതിയ ‘ഫോർ യു’ വിഭാഗം പരീക്ഷിക്കുന്നതായി യൂട്യൂബ്.

“ഒരു പുതിയ ‘ഫോർ യു’ വിഭാഗം ചേർത്തുകൊണ്ട് കാഴ്‌ചക്കാർക്ക് ചാനൽ ഹോംപേജ് കൂടുതൽ വ്യക്തിപരമാക്കുന്നതിനുള്ള ഒരു മാർഗ്ഗം ഞങ്ങൾ പരീക്ഷിക്കാൻ തുടങ്ങുകയാണ്. ആളുകൾ ഇതിനകം കണ്ട വീഡിയോകളെ അടിസ്ഥാനമാക്കി ആ ചാനലിൽ നിന്നുള്ള വ്യത്യസ്‌ത തരം ഉള്ളടക്കങ്ങൾ ശുപാർശ ചെയ്യും’യൂട്യൂബ് ടെസ്റ്റ് ഫീച്ചേഴ്സ് ആന്റ് എക്സ്പിരിമെന്റ് പേജിൽ പറഞ്ഞു.

പരീക്ഷണ ഘട്ടത്തിൽ എല്ലാ ചാനലുകളിലും ഫോർയു സെക്ഷൻ സജീവമാക്കും. ഇത് ഒഴിവാക്കാൻ ക്രിയേറ്റർമാർക്ക് സാധിക്കില്ല. എന്നാൽ ഈ ഫീച്ചർ ഔദ്യോ​ഗികമായി അവതരിപ്പിച്ചതിന് ശേഷം ഫോർ യു വിഭാ​ഗം വേണമോ എന്ന് തീരുമാനിക്കാൻ ക്രിയേറ്റർമാർക്ക് സാധിക്കും.

കഴിഞ്ഞയാഴ്ച യൂട്യൂബിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) ഓട്ടോ-ജനറേറ്റഡ് സമ്മറികൾ പരീക്ഷിക്കുന്നതായി യൂട്യൂബ് അറിയിച്ചിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *