നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; തീരുമാനം പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍

നിയമസഭ സമ്മേളനം വെട്ടിച്ചുരുക്കി; തീരുമാനം പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍

തിരുവനന്തപുരം: നിയമസഭ സമ്മേളനം വെട്ടി ചുരുക്കി. പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. നാളെ പിരിയുന്ന നിയമസഭ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമായിരിക്കും വീണ്ടും ചേരുക. സെപ്റ്റംബര്‍ 11 മുതല്‍ 14 വരെയായിരിക്കും സമ്മേളനകാലം.

ഇന്ന് ചേരുന്ന കാര്യോപദേശക സമിതിയിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ഈ മാസം 24 വരെ സഭ ചേരാനായിരുന്നു മുന്‍ തീരുമാനം. പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇന്നലെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സ്പീക്കറും സമ്മേളനം ചുരുക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *