നാല് വർഷത്തെ ഇടവേളയ്ക്കൊടുനിൽ റഹ്മാൻ വീണ്ടും മലയാളത്തിലേക്ക്; സമാറ ആ​ഗസ്റ്റിൽ

നാല് വർഷത്തെ ഇടവേളയ്ക്കൊടുനിൽ റഹ്മാൻ വീണ്ടും മലയാളത്തിലേക്ക്; സമാറ ആ​ഗസ്റ്റിൽ

റഹ്മാനും ഭരതും ആദ്യമായി ഒന്നിക്കുന്ന സയൻസ് ഫിക്ഷൻ ത്രില്ലർ സമാറ നവാഗതനായ തിയേറ്ററുകളിലേക്ക്. ചാൾസ് ജോസഫ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ആഗസ്റ്റ് 11നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക. റഹ്മാൻ നാല് വർഷങ്ങൾക്ക് ശേഷം മലയാളത്തിലേക്കെത്തുന്ന ചിത്രംകൂടിയാണ് സമാറ.

ട്രാഫിക് എന്ന സിനിമക്ക് ശേഷം റഹ്മാന്റെ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടാൻ പോകുന്ന സിനിമയാകും സമാറയെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. ഭരത്, ബിനോജ് വില്ല്യ, സഞ്ജന ദിപു എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.

ഹിന്ദിയിൽ ബജ്രംഗി ഭായ്ജാൻ, ജോളി എൽഎൽബി 2, തമിഴിൽ വിശ്വരൂപം 2 എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ ബോളിവുഡ് താരം മീർസർവാർ, മൂത്തോൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ സഞ്ജന ദിപു, രാഹുൽ മാധവ്, ഗോവിന്ദ് കൃഷ്ണ, ടിനിജ്, ടോം സ്‌കോട്ട് തുടങ്ങിയവർക്കൊപ്പം 18 -ഓളം പുതിയ താരങ്ങളും 35 ഓളം വിദേശ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ഛായാഗ്രഹണം: സിനു സിദ്ധാർത്ഥ്, പശ്ചാത്തലസംഗീതം: ഗോപി സുന്ദർ, മ്യൂസിക് ഡയറക്ടർ :ദീപക് വാരിയർ, ചിത്രം മാജിക് ഫ്രെയിംസ് തിയേറ്ററുകളിൽ എത്തിക്കും. പീകോക്ക് ആർട്ട് ഹൗസിന്റെ ബാനറിൽ എം കെ സുഭാകരൻ, അനുജ് വർഗ്ഗീസ് വില്ല്യാടത്ത് എന്നിവർ ചേർന്നാണ് സമാറ നിർമ്മിച്ചിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *