ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ രാജ്യസഭയിൽ പാസാക്കി

ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ രാജ്യസഭയിൽ പാസാക്കി

ന്യൂഡൽഹി: ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ബിൽ രാജ്യസഭയിൽ പാസാക്കി. ശബ്ദവോട്ടെടുപ്പിലൂടെയായിരുന്നു വ്യക്തിഗത വിവര സംരക്ഷണ ബിൽ രാജ്യസഭയിൽ പാസാക്കിയത്.

പ്രധാനമന്ത്രി സഭയിൽ വരാൻ തയ്യാറാകാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം രാജ്യസഭയിൽ നിന്ന് ഇറങ്ങിപ്പോയതിനു ശേഷമാണ് ബിൽ പാസാക്കിയത്. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോക്താക്കളുടെ വ്യക്തിഗതവിവരങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് ബില്ലിന്‍റെ ഉദ്ദേശം.

ഗവൺമെന്റും നിയമനിർവ്വഹണ ഏജൻസികളും ഒഴികെയുള്ള സ്വകാര്യ സ്ഥാപനങ്ങൾ ഓൺലൈനായി വ്യക്തി​ഗത വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള വ്യവസ്ഥകൾ കർശനമാക്കും.

പ്രധാനമന്ത്രി മോദിയുടെ ഡിജിറ്റൽ ഇന്ത്യ ദർശനത്തിലെ സുപ്രധാന ബില്ലാണിത് എന്നു പറഞ്ഞ കേന്ദ്ര ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ നിന്ന് ഇറങ്ങിപോയ പ്രതിപക്ഷത്തെ വിമർശിച്ചു. ‘സഭയിൽ പ്രതിപക്ഷം ബിൽ ചർച്ച ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. എന്നാൽ ഒരു പ്രതിപക്ഷ നേതാവോ അംഗമോ പൗരന്മാരുടെ അവകാശങ്ങളെക്കുറിച്ച് ആശങ്കപ്പെടുന്നില്ല’, അശ്വിനി വൈഷ്ണവ് പറഞ്ഞു.

Share

Leave a Reply

Your email address will not be published. Required fields are marked *