കാര്‍ പൊട്ടിത്തെറിക്കാന്‍ കാരണം സ്പ്രേയെന്ന് ഫോറന്‍സിക് സംഘം; സിഗരറ്റ് ലൈറ്ററില്‍ നിന്ന് തീ പടര്‍ന്നതാണോയെന്ന് പരിശോധിക്കും

കാര്‍ പൊട്ടിത്തെറിക്കാന്‍ കാരണം സ്പ്രേയെന്ന് ഫോറന്‍സിക് സംഘം; സിഗരറ്റ് ലൈറ്ററില്‍ നിന്ന് തീ പടര്‍ന്നതാണോയെന്ന് പരിശോധിക്കും

ആലപ്പുഴ: കാര്‍ കത്തി യുവാവ് മരിച്ച സംഭവത്തില്‍ അപകടകാരണം കാറിലുണ്ടായിരുന്ന സ്പ്രയെന്ന് ഫോറന്‍സിക് സംഘം. സ്പ്രേയിലേയ്ക്ക് സിഗരറ്റ് ലൈറ്ററില്‍ നിന്ന് തീ പടര്‍ന്നതാണോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ക്യാബിനില്‍ നിന്ന് തന്നെയാണ് തീ പടര്‍ന്നതെന്നാണ് നിഗമനം. കാര്‍ പരിശോധിച്ച ഫോറന്‍സിക് സംഘം ഉടന്‍ പൊലീസിന് റിപ്പോര്‍ട്ട് നല്‍കും.

കാര്‍ കത്തി മരിച്ച കൃഷ്ണപ്രകാശ് ശ്വാസതടസത്തിന് ചികിത്സ തേടിയിരുന്നതിനാല്‍ ഇന്‍ഹെയിലറുകള്‍ കാറില്‍ സൂക്ഷിച്ചിരുന്നു. ഇവ പൊട്ടിത്തെറിച്ചതാണോ അപകടത്തിന് പിന്നിലെന്ന് അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇന്‍ഹെയിലറുകള്‍ പൊട്ടിത്തെറിക്കാന്‍ സാദ്ധ്യതയുണ്ടെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇതിനൊപ്പം കൃഷ്ണപ്രകാശിന്റെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചോ എന്ന കാര്യവും പരിശോധിക്കുന്നുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടല്ല അപകടത്തിന് കാരണമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

Share

Leave a Reply

Your email address will not be published. Required fields are marked *