കരുത്തും പ്രാപ്തിയുമുള്ളവർ സിപിഎമ്മിലുണ്ട്; പുതുപ്പള്ളി സ്ഥാനാർഥി നിർണയത്തിലെ അഭ്യൂഹങ്ങൾ തള്ളി പാർട്ടി

കരുത്തും പ്രാപ്തിയുമുള്ളവർ സിപിഎമ്മിലുണ്ട്; പുതുപ്പള്ളി സ്ഥാനാർഥി നിർണയത്തിലെ അഭ്യൂഹങ്ങൾ തള്ളി പാർട്ടി

കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായിരുന്ന കോണ്‍ഗ്രസ് നേതാവ് നിബു ജോൺ പുതുപ്പള്ളിയിൽ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാക്കിയേക്കുമെന്ന അഭ്യൂഹം തള്ളി സി.പി.എം. നിബു ജോണുമായി ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും പുതുപ്പള്ളിയില്‍ സ്ഥാനാര്‍ഥിയാകാന്‍ കരുത്തും പ്രാപ്തിയും സ്വാധീനവുമുള്ള നിരവധി ആളുകള്‍ സി.പി.എമ്മില്‍ തന്നെയുണ്ടെന്നും മണ്ഡലത്തിന്റെ ചുമതലയുള്ള മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.

‘രാഷ്ട്രീയ പോരാട്ടത്തിനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. എൽഡിഎഫ് സ്ഥാനാർഥിയായി ഒരു പേരും ഇതുവരെ ചർച്ച ചെയ്തിട്ടില്ല. ശനിയാഴ്ച സ്ഥാനാർഥിയെ പ്രഖ്യാപിക്കും. സെക്രട്ടറിയേറ്റും മണ്ഡലം കമ്മിറ്റിയും ചേര്‍ന്നശേഷമാകും പ്രഖ്യാപനം. പുതുപ്പള്ളി ശക്തമായ സംഘടനാ അടിത്തറയുള്ള മണ്ഡലമാണ്.’’– വാസവൻ പറഞ്ഞു

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആരെന്ന കാര്യം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ചര്‍ച്ചചെയ്ത് തീരുമാനിക്കും. ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനെ സിപിഎം സ്ഥാനാര്‍ഥിയാക്കുമെന്ന പ്രചാരണം കോണ്‍ഗ്രസ് തന്നെ മനപൂര്‍വം സൃഷ്ടിച്ചതാണോ എന്ന ചോദ്യത്തിന് ദുഷ്ടലാക്ക് ആര്‍ക്കെങ്കിലും കാണുമെന്നായിരുന്നു വാസവന്‍റെ മറുപടി നല്‍കി.

പുതുപ്പള്ളിയില്‍ കുടുംബ വാഴ്ചയെന്ന ആക്ഷേപങ്ങള്‍ നേരത്തെ തന്നെ അവിടെ ഉണ്ടായിരുന്നു. അതിന്റെ ബാക്കിപത്രമായി പല രൂപത്തിലുള്ള അസംതൃപ്തികളും കോണ്‍ഗ്രസിനുള്ളില്‍ ഉണ്ടാകും. അതിനൊന്നും സിപിഎമ്മിന് മറുപടി പറയാന്‍ പറ്റില്ലെന്നും വാസവന്‍ വ്യക്തമാക്കി.

Share

Leave a Reply

Your email address will not be published. Required fields are marked *