കണ്ണൂര്‍: ചെറിയൊരു ഇടവേളക്കുശേഷം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒറ്റദിവസം കൊണ്ട് രണ്ടുകോടിയുടെ സ്വര്‍ണമാണ് കണ്ണൂര്‍ സിറ്റി പൊലീസ് മേധാവി അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടിയത്.
അബുദാബി, മസ്കത്ത്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്ന് അനധികൃതമായി കടത്താന്‍ ശ്രമിച്ച കാസര്‍കോട് ഉദുമ സ്വദേശികളായ അബ്ദുറഹ്മാന് (29), നിസാമുദ്ദീന്‍ കൊവ്വാല്‍ (44), കണ്ണൂര്‍ മാനന്തേരി നൗഫല്‍ (46) എന്നിവരില്‍ നിന്നാണ് ഇത്രയും സ്വര്‍ണം പിടികൂടിയത്. വിമാനത്താവളത്തിലെ പരിശോധനക്കുശേഷം പുറത്തിറങ്ങിയ ഇവരെ സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സ്വര് ണം പിടികൂടിയത്.
ശരീരത്തിലും എമര്‍ജന്‍സി ലാമ്പിലും ഷൂസിന് ഒപ്പം ധരിച്ച സോക്സിലും ഒളിപ്പിച്ചുവെച്ച നിലയിലായിരുന്നു സ്വര്‍ണം. മൊത്തം 3392 ഗ്രാം സ്വര്‍ണമാണ് ഇവരില്‍ നിന്ന് ലഭിച്ചത്. ഏകദേശം 2,03,45,216 രൂപ മൂല്യമുണ്ട്.