ഉപഭോക്താക്കള്‍ സംഘടിതരല്ലാത്തതിനാലാണ് ചൂഷണത്തിന് വിധേയരാകുന്നത്: കെ. ബൈജുനാഥ്

ഉപഭോക്താക്കള്‍ സംഘടിതരല്ലാത്തതിനാലാണ് ചൂഷണത്തിന് വിധേയരാകുന്നത്: കെ. ബൈജുനാഥ്

കോഴിക്കോട്: ജനങ്ങളുടെ അവകാശങ്ങള്‍ സംരംക്ഷിക്കുന്നതിന് വേണ്ടിയാണ് എല്ലാ നിയമങ്ങളും ഉണ്ടാക്കായിരിക്കുന്നത് എന്നും ഉപഭോക്താക്കള്‍ എന്ന നിലയില്‍ സംഘടിതരല്ലാത്തത് കൊണ്ടാണ് ചൂഷണത്തിന് വിധേയമായി കൊണ്ടിരിക്കുന്നത് എന്നും മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിംഗ് ചെയര്‍ പഴ്‌സണ്‍ കെ. ബൈജുനാഥ് പറഞ്ഞു. കോഴിക്കോട് ജില്ലാ ഉപഭോക്തൃ വിദ്യാഭ്യാസ സമിതി വിദ്യാര്‍ഥികള്‍ക്ക് ഉപഭോക്തൃ വിഷയങ്ങളില്‍ അറിവ് പകര്‍ന്നു നല്‍കുന്നതിനായി ആവിഷ്‌കരിച്ച ‘ഉപഭോക്തൃ ജാലകം’ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിക്കാനുള്ള അവകാശ സംരംക്ഷണത്തിനായി എല്ലാവരും സ്വന്തം സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. സമിതി പ്രസിഡന്റ് പി.ഐ. അജയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സപ്ലൈ ഓഫിസര്‍ ബിന്ദു എസ്.ഒ, പത്മനാഭന്‍ വേങ്ങേരി, എന്‍. ബിന്ദു, കെ. വനജ, കെ.മാധവന്‍, വെളിപാലത്ത് ബാലന്‍, വി.ചന്ദ്രശേഖരന്‍, എന്‍. പുഷ്പലത, സാലിയ റിസാന്‍, ആരതി .എം, അനീറ്റ സി.എ, വേണു പറമ്പത്ത് എന്നിവര്‍ പ്രസംഗിച്ചു. ലീഗല്‍ മെട്രോളജി വകുപ്പിലെ ഡോ.വി.എന്‍. സന്തോഷ് കുമാര്‍ ഉപഭോക്തൃ അവകാശങ്ങളും പരാതി പരിഹാര നിര്‍ദ്ദേശങ്ങളും എന്ന വിഷയത്തില്‍ ക്ലാസ് എടുക്കുകയും സംശയങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്തു.

Share

Leave a Reply

Your email address will not be published. Required fields are marked *