ഇന്ത്യാ-പാക് മത്സരങ്ങൾ ഉൾപ്പടെ ലോകകപ്പ് മത്സരങ്ങളുടെ തീയ്യതികൾ പുനഃക്രമീകരിച്ചു

ഇന്ത്യാ-പാക് മത്സരങ്ങൾ ഉൾപ്പടെ ലോകകപ്പ് മത്സരങ്ങളുടെ തീയ്യതികൾ പുനഃക്രമീകരിച്ചു

ഡൽഹി: 2023 ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങളുടെ തീയ്യതികൾ പുനഃക്രമീകരിച്ചു. ഇന്ത്യ-പാക് പോരാട്ടമുൾപ്പെടെ ഒമ്പത് മത്സരങ്ങളുടെ തീയതികളാണ് മാറ്റിയത്. മത്സരങ്ങളുടെ പുതുക്കിയ തീയതികൾ ഐ.സി.സി പുറത്തുവിട്ടു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബ്ലോക്ക്ബസ്റ്റർ പോരാട്ടം ഒക്ടോബർ 14-ന് അഹമ്മദാബാദിൽ വെച്ച് നടക്കും. നേരത്തേ ഒക്ടോബർ 15-നാണ് മത്സരം നടത്താൻ നിശ്ചയിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ഒക്ടോബർ 14-ന് ഡൽഹിയിൽ വെച്ച് നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ടും അഫ്ഗാനിസ്താനും തമ്മിലുള്ള മത്സരം ഒക്ടോബർ 15-ന് നടക്കും.

ഇംഗ്ലണ്ട്-ബംഗ്ലാദേശ്, പാകിസ്താൻ-ശ്രീലങ്ക മത്സരങ്ങൾ ഒക്ടോബർ 10-നും ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടം ഒക്ടോബർ 12-നും നടക്കും. ന്യൂസിലാൻഡും ബംഗ്ലാദേശും ഒക്ടോബർ 13-ന് ഏറ്റുമുട്ടും.

മത്സരക്രമത്തിൽ മാറ്റം ആവശ്യപ്പെട്ട് മൂന്ന് ക്രിക്കറ്റ് ബോർഡുകൾ ഐസിസിക്ക് കത്തെഴുതിയിരുന്നു. ഇതിന്റെ ഭാ​ഗമായി ഷെഡ്യൂളിൽ മാറ്റം വരുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞിരുന്നു. ഇതിന് പുറമെ മത്സരങ്ങൾ തമ്മിലുള്ള ഇടവേള 4-5 ദിവസങ്ങളാക്കി കുറക്കുന്നതിനും മത്സരങ്ങളുടെ തീയതികളും സമയവും മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഇതിന് പുറമെ നവരാത്രി ആഘോഷങ്ങൾ പ്രമാണിച്ച് സുരക്ഷാ കാരണങ്ങൾ മുൻനിർത്തി സുരക്ഷാ ഏജൻസികൾ മത്സരത്തിന്റെ തീയതി മാറ്റാൻ ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഷെഡ്യൂലിൽ മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.

Share

Leave a Reply

Your email address will not be published. Required fields are marked *