ഷെവലിയര്‍ സി. ഇ.ചാക്കുണ്ണിയുടെ 80ാം ജന്മദിന സുവനീര്‍ യുവ തലമുറയ്ക്ക് വഴികാട്ടി: വി.എ ഹസ്സന്‍

ഷെവലിയര്‍ സി. ഇ.ചാക്കുണ്ണിയുടെ 80ാം ജന്മദിന സുവനീര്‍ യുവ തലമുറയ്ക്ക് വഴികാട്ടി: വി.എ ഹസ്സന്‍

കോഴിക്കോട്: ആറ് പതിറ്റാണ്ടിലെ അനുഭവങ്ങള്‍ ഉള്‍കൊള്ളിച്ച് സി.ഇ ചാക്കുണ്ണിയുടെ ‘ഓര്‍മ്മകള്‍ ഓര്‍മ്മപ്പെടുത്തലുകള്‍’ എന്ന 80ാം വാര്‍ഷിക സുവനീര്‍ പുതുസംരംഭകര്‍ക്കും, വരുംതലമുറക്കും മാതൃകയാണ് എന്ന് എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ & റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് വൈസ് ചെയര്‍മാനും ഫ്‌ളോറ ഹോട്ടല്‍ ഗ്രൂപ്പ് ചെയര്‍മാനുമായ വി.എ ഹസ്സന്‍ പറഞ്ഞു. ദുബായ് ഫ്‌ളോറാ ഇന്‍ ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ യു.എ.ഇയിലെ പ്രവാസികളുടെ സാന്നിധ്യത്തില്‍ സുവനീര്‍ ഡോക്ടര്‍ എം.പി കരീം വെങ്കിടങ്ങിന് നല്‍കി നടത്തിയ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.എ ജെയിംസ് മാത്യു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ സി.എ ബ്യൂട്ടി പ്രസാദ് പുസ്തകം പരിചയപ്പെടുത്തി. ജോബ് കൊള്ളന്നൂര്‍, ചാക്കോ ഊളകാടന്‍ എന്നിവര്‍ ചടങ്ങില്‍ ആശംസകള്‍ നേര്‍ന്നു. യു.എ.ഇയില്‍ താന്‍ സ്‌നേഹിക്കുന്നവരുടെയും തന്നെ സ്‌നേഹിക്കുന്നവരുടെയും സാന്നിധ്യത്തില്‍ സുവനീര്‍ പ്രകാശനം നടത്താന്‍ കഴിഞ്ഞതില്‍ നന്ദിയും, പങ്കെടുത്ത ഓരോരുത്തരോടും സ്‌നേഹവും കടപ്പാടും ഉണ്ടെന്ന് മറുപടി പ്രസംഗത്തില്‍ ഷെവ.സി.ഇ. ചാക്കുണ്ണി അറിയിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ഫ്‌ളോറ ഗ്രൂപ്പ് ഹോട്ടല്‍സ് സി.ഇ.ഒ മുഹമ്മദ് റാഫി സ്വാഗതവും, എം.ഡി.സി ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് എം.കെ അയ്യപ്പന്‍ നന്ദി രേഖപ്പെടുത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *