രണ്ടാം ടി20 യിലും ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റിന്‍ഡീസ്

രണ്ടാം ടി20 യിലും ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റിന്‍ഡീസ്

ഗയാന: തുടര്‍ച്ചയായ രണ്ടാം ടി20 മത്സരത്തിലും ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്. ഇന്ന് നടന്ന മാച്ചില്‍ രണ്ട് വിക്കറ്റിനാണ് വെസ്റ്റിന്‍ഡീസിന്റെ വിജയം. ഇന്ത്യ ഒരുക്കിയ 153 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ എട്ട് വിറ്റ് നഷ്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ് മറികടന്നു. അര്‍ധസെഞ്ചുറി നേടി തകര്‍ത്തടിച്ച നിക്കോളാസ് പൂരാനാണ് വിന്‍ഡീസിന്റെ വിജയശില്‍പ്പി. ഈ വിജയത്തോടെ അഞ്ചുമത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിന്‍ഡീസ് 2-0 ന് മുന്നിലെത്തി.

ആദ്യ ഓവറില്‍ തന്നെ ബ്രാന്‍ഡണ്‍ കിങ്ങിനെയും ജോണ്‍സണ്‍ ചാള്‍സിനെയും നഷ്ടപ്പെട്ട വെസ്റ്റിന്‍ഡീസിന്റെ മറുപടി ബാറ്റിങിന്റെ തുടക്കം മോശമായിരുന്നു. ഇന്ത്യന്‍ കാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ഇരുവരുടേയും വിക്കറ്റെടുത്തത്. നാലാം ഓവറില്‍ അര്‍ഷ്ദീപ് കൈല്‍ മായേഴ്സിനെ വിക്കറ്റിന് മുന്നില്‍ കുടുക്കിയതോടെ വിന്‍ഡീസ് 32 ന് മൂന്നുവിക്കറ്റ് എന്ന സ്ഥിതി വന്നു. എന്നാല്‍ പിന്നീട് നിക്കോളാസ് പുരാന്‍ തകര്‍ത്തടിച്ചതോടെ കളി മാറി.

ആദ്യം ബാറ്റുചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴുവിക്കറ്റ് നഷ്ടത്തിലാണ് 152 റണ്‍സെടുത്തത്. അര്‍ധസെഞ്ചുറി നേടിയ തിലക് വര്‍മ ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു. മറ്റ് ബാറ്റര്‍മാര്‍ക്ക് കാര്യമായി തിളങ്ങാനായില്ല. ഇന്ത്യയ്ക്ക് വേണ്ടി ഹാര്‍ദിക് പാണ്ഡ്യ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ചാഹല്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കി. അര്‍ഷ്ദീപും മുകേഷും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

Share

Leave a Reply

Your email address will not be published. Required fields are marked *