മണിപ്പൂര്‍ വിഷയത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രീംകോടതി

മണിപ്പൂര്‍ വിഷയത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ച് സുപ്രീം കോടതി. മൂന്നംഗങ്ങളുള്ള സമിതിയില്‍ മുന്‍ ഹൈക്കോടതി ജഡ്ജി ഗീതാ മിത്തല്‍ അധ്യക്ഷനാണ്. ശാലിനി ജോഷിയും മലയാളിയായ ആശാ മേനോനുമാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. അന്വേഷണത്തിന് അപ്പുറമുള്ള കാര്യങ്ങള്‍ സമിതി പരിഗണിക്കും. മനുഷ്യാവകാശ വിഷയങ്ങള്‍, ക്യാംപുകളിലെ സാഹചര്യം, പുനരധിവാസം എന്നിവയെ സംബന്ധിച്ച് സമിതി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് മേല്‍നോട്ടത്തിനും കോടതിയെ സഹായിക്കാനും മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥനെയും നിയോഗിക്കും. സമിതിക്ക് മതിയായ സുരക്ഷ ഒരുക്കാന്‍ മണിപ്പൂര്‍ സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, സുപ്രീംകോടതി വിഷയം പരിഗണിക്കുന്നതിനിടെ മണിപ്പൂരില്‍ നിന്നുള്ള അഭിഭാഷകന്‍ എല്ലാവരും മണിപ്പൂരില്‍ ഒരു ദിവസം താമസിച്ചാല്‍ കാര്യങ്ങള്‍ മനസിലാകുമെന്ന് കോടതിയില്‍ പറഞ്ഞു. ദേശീയ പാതകളില്‍ സ്വന്തമായ പരിശോധന സംഘങ്ങളുണ്ട്. അവര്‍ റോഡ് തടയുകയും പണം വാങ്ങുകയും ചെയ്യുന്നുവെന്നും അഭിഭാഷകന്‍ കോടതി അറിയിച്ചു.

 

Share

Leave a Reply

Your email address will not be published. Required fields are marked *