കൊച്ചി: താമിര്‍ ജിഫ്രി കേസ് അന്വേഷണത്തിൽ നിന്ന് പോലീസിനെ മാറ്റിനിർത്തണമെന്ന് താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി. റിപ്പോർട്ടർ ടിവിയിലെ ഒരു പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്.
കേസ് നിഷ്പക്ഷമായി അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നാൽ ഇതൊരു കസ്റ്റഡി മരണം ആയതിനാലും പോലീസിന്റെ വീഴ്ചയായതിനാലും പോലീസിനെ അന്വേഷണത്തിൽ നിന്ന് മാറ്റി നിർത്തണം എന്ന് ഹാരിസ് ജിഫ്രി പറഞ്ഞു. പകരം സിബിഐ അല്ലെങ്കിൽ ജുഡിഷ്യൽ അന്വേഷണം വേണമെന്നാണ് ആവശ്യം.
ഡാന്‍ സാഫ് സംഘത്തെകുറിച്ച് തനിക്ക് അറിയില്ല. എന്നാല്‍ സഹോദരന്‍റെ മരണത്തില്‍ പൊലീസിന്റെ ഭാഗത്താണ് തെറ്റ് എന്ന് ഞങ്ങള്‍ നൂറ് ശതമാനം വിശ്വസിക്കുന്നുണ്ട്. പൊലീസിന്റെ ഭാഗത്തു നിന്ന് ഒരു അനാസ്ഥ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ടത് പൊലീസ് അല്ല എന്ന ഒരു സാമാന്യ ചിന്തയുടെ പുറത്താണ് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടതെന്നും ഹാരിസ് ജിഫ്രി പറഞ്ഞു.