ഡ്യൂറോഫ്ളക്സിന്റെ ഓണസമ്മാനമായി എനര്‍ജൈസ് മാട്രസ് റേഞ്ച്

ഡ്യൂറോഫ്ളക്സിന്റെ ഓണസമ്മാനമായി എനര്‍ജൈസ് മാട്രസ് റേഞ്ച്

നിലവാരമുള്ള ഉറക്കം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമിട്ടുകൊണ്ട് ഈ ഓണത്തിന് ഡ്യൂറോഫ്ളക്സ് തങ്ങളുടെ എനര്‍ജൈസ് മാട്രസ് റേഞ്ച് അവതരിപ്പിക്കുന്നു. സ്മാര്‍ട്ട് സ്‌ലീപ്പ് ഉല്‍പ്പന്നങ്ങളുടെ നിരയെ മികവുറ്റതാക്കുന്ന നവീനമായ സമ്മര്‍ദ്ദം ഇല്ലാതാക്കുന്ന ഒരു സാങ്കേതിക വിദ്യയാണ് ഡ്യൂറോഫ്ളക്സിന്റെ എനര്‍ജൈസ് മാട്രസ് വാഗ്ദാനം ചെയ്യുന്നത്. കോപ്പര്‍ ജെല്‍ ഇന്‍ഫ്യൂസ് ചെയ്തിട്ടുള്ള സമ്മര്‍ദ്ദം ഇല്ലാതാക്കുന്ന തുണിത്തരം ഉപയോഗിക്കുന്ന എനര്‍ജൈസ് നിര ഉറക്ക സാങ്കേതിക വിദ്യയുടെ ലോകത്തെ പുനര്‍ നിര്‍വചിക്കുന്നു.
കൂടാതെ ഓണം ഓഫര്‍ ആയി നിരവധി സമ്മാനങ്ങളും ഡ്യൂറോഫ്ളക്സ് പ്രഖ്യാപിച്ചു. ഇതിന്റെ പ്രചാരണത്തിനായി ഡ്യൂറോഫ്ളക്സ് തങ്ങളുടെ ദേശീയ ബ്രാന്‍ഡ് അംബാസഡറായ വിരാട് കോഹ്‌ലി എനര്‍ജൈസ് മാട്രസ് റേഞ്ച് അവതരിപ്പിക്കുന്ന ഒരു വിഡിയോ പുറത്തിറക്കി. ഡ്യൂറോഫ്ളക്സ് എനര്‍ജൈസ് കിടക്കയുടെ അനുപമമായ സവിശേഷതകള്‍ ഊന്നിപറയുന്ന ഈ വിഡിയോയില്‍ വിരാട് കോഹ്ലി ‘മഹത്തായ ഉറക്കം മഹത്തായ ആരോഗ്യം ഉറപ്പാക്കുന്നു’ എന്ന ആശയം ഉയര്‍ത്തികാട്ടുന്നു. ഡ്യൂറോഫ്ളക്സ് ബ്രാന്‍ഡ് അംബാസഡര്‍ ആയ ശേഷമുള്ള വിരാടിന്റെ ആദ്യ പരസ്യ ചിത്രം കൂടിയാണ് മലയാളത്തിലുള്ള ഈ വിഡിയോ.

Share

Leave a Reply

Your email address will not be published. Required fields are marked *