കൊല്ലം: കളക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിലെ പ്രതികള്‍ കോടതിയുടെ ജനല്‍ചില്ല് തകര്‍ത്തു. ജഡ്ജിയെ കാണണം എന്നാവശ്യപ്പെട്ട് ബഹളമുണ്ടാക്കിയ ഇവരെ തിരികെ കൊണ്ടുപോവാനുള്ള ശ്രമങ്ങള്‍ക്കിടെയുണ്ടായ പിടിവലിയിലാണ് ജനല്‍ചില്ലുകള്‍ തകര്‍ത്തത്.
2016 ജൂണ്‍ 15-നാണ് കൊല്ലം കളക്ടറേറ്റില്‍ ബോംബ് സ്ഫോടനമുണ്ടാകുന്നത്. കേസിലെ പ്രതികളുടെ വിചാരണ ഇന്ന് ആരംഭിക്കാനിരിക്കുകയായിരുന്നു. അതിന്റെ ഭാഗമായാണ് ആന്ധ്രാപ്രദേശില്‍ നിന്നും പ്രതികളെ കൊല്ലത്തേക്കെത്തിച്ചത്. അവരെ തിരിച്ചു കൊണ്ടു പോവുന്നതിനിടെയായിരുന്നു അക്രമം.വിലങ്ങുപയോഗിച്ചാണ് പ്രതികള്‍ ജനല്‍ചില്ല് തകര്‍ത്തത്. തീവ്രവാദ സ്വഭാവമുള്ള സംഘടനയായ ബേസ്മൂവ്മെന്റ് പ്രവര്‍ത്തകരാണിവര്‍. UAPAയുള്‍പ്പടെ ഇവര്‍ക്കെതിരെയുണ്ട്. അപ്പാസരി, ഷംസൂള്‍ കരീംരാജ, ദാവൂദ് സുലൈമാന്‍, ഷംസുദ്ദീന്‍ എന്നിവരാണ് പ്രതികള്‍. ഇവരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി.