‘കൽക്കി 2898 എഡി’ ചിത്രീകരണം ഹൈദരാബാദിൽ പുനരാരംഭിച്ചു

‘കൽക്കി 2898 എഡി’ ചിത്രീകരണം ഹൈദരാബാദിൽ പുനരാരംഭിച്ചു

മുംബൈ: അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കൽക്കി 2898 എഡി’യുടെ ഷൂട്ടിംഗ് ഹൈദരാബാദിൽ പുനരാരംഭിച്ചു. ചിത്രത്തിൻ്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം പേജിൽ ഷൂട്ടിംഗിൽ നിന്നുള്ള ഒരു ചിത്രം അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതിൽ “ഷൂട്ടിംഗ് സമയം” എന്ന് എഴുതിയ ഒരു സ്റ്റിക്കറും ചേർത്തിട്ടുണ്ട്.

ആഗസ്റ്റ് 28 വരെ പ്രധാന അഭിനേതാക്കൾക്കൊപ്പമുള്ള പ്രധാന രംഗങ്ങൾ ചിത്രീകരിക്കുംമെന്നാണ് വിവരം. പ്രഭാസിനും ദീപിക പദുക്കോണിനുമൊപ്പം ദിഷ പടാനിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നാഗ് അശ്വിൻ സംവിധാനം ചെയ്ത ഫ്യൂച്ചറിസ്റ്റിക് സയൻസ് ഫിക്ഷൻ ചിത്രമാണ് ‘കൽക്കി 2898 എഡി’.

2020 ഫെബ്രുവരിയിലാണ് വൈജയന്തി മൂവീസിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് ‘പ്രോജക്റ്റ് കെ’ എന്ന പേരിൽ ചിത്രം പ്രഖ്യാപിച്ചത്. എന്നാൽ കോവിഡ് കാരണം ചിത്രീകരണം ഒരു വർഷം വൈകി. 2021 ജൂലായിലാണ് ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ ചിത്രീകരണം ആരംഭിച്ചത്. 600 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്.

 

Share

Leave a Reply

Your email address will not be published. Required fields are marked *