കെ.എം. സീതി സാഹിബ് സ്മാരക പ്രവാസി മിത്രം പുരസ്‌ക്കാര സമര്‍പ്പണം 16ന്

കെ.എം. സീതി സാഹിബ് സ്മാരക പ്രവാസി മിത്രം പുരസ്‌ക്കാര സമര്‍പ്പണം 16ന്

കോഴിക്കോട്: കെ.എം. സീതി സാഹിബ് സ്മാരക പ്രവാസി മിത്രം പുരസ്‌ക്കാരം യുവ കവി അബ്ദുല്ലക്കുട്ടി ചേറ്റവക്ക് ആഗസ്റ്റ് 16ന് രാവിലെ 10ന്.
ഇന്ത്യാ മുസിരിസ്& ഹെരിറ്റേജ് സെന്ററില്‍ (ഐ.എം.എച്ച്.സി) വച്ച് സമ്മാനിക്കും. ചടങ്ങില്‍ ഡോ.കെ.ജി.ഉണ്ണികൃഷ്ണന്‍ (കേരള ചാപ്റ്റര്‍) അധ്യക്ഷത വഹിക്കും. പരിപാടിയോടനുബന്ധിച്ചുള്ള ലോഗോ പ്രകാശനം മുതിര്‍ന്ന പ്രാദേശിക ലേഖകന്‍ വി. അബ്ദു അബ്ദുല്ലക്കുട്ടി ചേറ്റവക്ക് നല്‍കി പ്രകാശനം ചെയ്തു. ഡോ.ഹുസൈന്‍ രണ്ടത്താണി (ചെയര്‍മാന്‍,കേരള മാപ്പിള കലാ അക്കാദമി) മുഖ്യാഥിതിയായിരിക്കും. ന്യൂസ് കേരള ദിനപത്രം മുഖ്യപത്രാധിപര്‍ നിസാര്‍ ഒളവണ്ണ മുഖ്യപ്രഭാഷണം നടത്തും.

Share

Leave a Reply

Your email address will not be published. Required fields are marked *