ഇംഫാല്‍: മണിപ്പൂരിലെ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ച് കുകി പീപ്പിള്‍സ് അലയന്‍സ് (കെ.പി.എ). മണിപ്പൂരിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചാണ് പാര്‍ട്ടി മുന്നണി വിട്ടത്.
എന്‍.ഡി.എ വിടുന്ന കാര്യം വ്യക്തമാക്കി കെ.പി.എ പ്രസിഡന്റ് ടോങ്മാങ് ഹോകിപ് ഗവര്‍ണര്‍ക്ക് കത്തയച്ചതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.
‘നിലവിലെ അവസ്ഥ സൂക്ഷ്മമായി വിലയിരുത്തി മണിപ്പൂരില്‍ മുഖ്യമന്ത്രി എന്‍. ബിരേന്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനുള്ള പിന്തുണ ഫലവത്തല്ല എന്ന് മനസ്സിലാക്കുന്നു. അതനുസരിച്ച്, മണിപ്പൂര്‍ സര്‍ക്കാറിനുള്ള കെ.പി.എയുടെ പിന്തുണ ഇതിനാല്‍ പിന്‍വലിച്ചു, ഇനി അത് അസാധുവായി കണക്കാക്കാം’- കത്തില്‍ വ്യക്തമാക്കി.
എന്നാല്‍ കെ.പി.എ മുന്നണി വിട്ടാലും സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമാവില്ല. രണ്ട് എംഎല്‍എ മാര്‍ മാത്രമാണ് കെപിഎയ്ക്കുള്ളത്.