തിരവനന്തപുരം: രാജ്യത്തിന്റെ വികസനത്തിന് സമർപ്പണ മനോഭാവത്തോടെ പ്രയത്‌നിച്ച പ്രവാസികളുടെ ക്ഷേമത്തിനായി പദ്ധതികൾ നട്പപിലാക്കി വരികയാണെന്ന് തമിഴ്‌നാട് പ്രവാസികാര്യ വകുപ്പി മന്ത്രി ജീൻഗി കെ.എസ് മസ്താൻ പ്രസ്താവിച്ചു.കേരളം തമിഴ് നാടിന് പ്രചോദനവും മാതൃകയാണെന്നും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്താൽ രണ്ടര വർഷം മുമ്പ് തമിഴ്‌നാട് സർക്കാർ പ്രവാസി വകുപ്പ് രൂപീകരിച്ചപ്പോൾ പ്രവാസി ബന്ധു ഡോ.എസ്. അഹമ്മദിന്റെ പൂർണ്ണമായ നിർദ്ദേശങ്ങളും പിന്തുണയും ഉണ്ടായിരുന്നെന്നുവെന്നും മന്ത്രി മസ്താ ൻ ചൂണ്ടിക്കാട്ടി. എൻ. ആർ. ഐ. കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച പ്രവാസി സംഗമം നൽകിയ സ്വീകരണത്തിന് മറുപടി പറഞ്ഞു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചൈത്രം ഹോട്ടലിൽ നടന്ന സംഗമം രാജ്യസഭ മുൻ ഡെപ്യൂട്ടി ചെയർമാൻ പ്രൊഫ: പി.ജെ കുര്യൻ ഉദ്ഘാടനം ചെയ്ത്. കടകം പള്ളി സുരേന്ദ്രൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. അഡ്വ: ഐ.ബി.സതീഷ് എം.എൽ.എ. മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സർക്കാരിനു വേണ്ടി കടകംപള്ളി സുരേന്ദ്രൻ എം.എൽ എ, തിരുവനന്തപുരം നഗരസഭ വികസന സ്റ്റാന്റിംഗ് കൗൺസിൽ ചെയർപെഴ്‌സൺ ഷാജിത നാസർ, എൻ. ആർ. ഐ. കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ പ്രവാസി ബന്ധു ഡോ. എസ്. അഹമ്മദ് , യും ഭാരതീയം ട്രസ്റ്റിനു വേണ്ടി ബി.ജെ.പി. സംസ്ഥാന സെക്രട്ടറി കരമന ജയൻ , നോർക്കാ റൂട്ട്‌സ് ജനറൽ മാനേജർ അജിത് കോളശ്ശേരി, അൻവർ നി ഹാന (കേരളാ സ്റ്റേറ്റ് പൾസസ് ആന്റ് ഫുഡ് ഗ്രെയിൻസ് സപ്ലൈസ് അസോസിയേഷൻ) , നാസർ കറുകപ്പാടം (ഖത്തർ പ്രവാസി പ്രതിനിധി) , മുഹമ്മദ് മാഹീൻ (പ്രവാസി ലീഗ്), പൂവച്ചൽ സുധീർ (എ പി ജെ അബ്ദുൽ കലാം സ്റ്റഡ് സെന്റർ) എന്നിവർ മന്ത്രി മസ്താന് ഉപഹാരങ്ങൾ നൽകി.
സി.ആർ മഹേഷ് എം.എൽ എ, ആർ.പ്രേംകുമാർ ബി.എൽ എം ചെയർമാൻ, എ.പി.മണി കണ്ഠൻ ഐ.സി.സി. ഖത്തർ ചെയർമാൻ, ചലച്ചിത്ര ടെലിഫിലിം താരം വഞ്ചിയൂർ പ്രവീൺ കുമാർ, സൈക്കോളജിസ്റ്റ് ഡോ: ലിസ്സി ഷാജഹാൻ, പി.കെ. പ്രീജു, ബാലസാഹിത്യ രചയിതാവ് സുമം പള്ളിപ്രം , ജി. ബിനുകുമാർ ഡയറക്റ്റർ മീഡിയ പെൻ, ബഷീർ കെ.വി., ഡോ. അമർഷാൻ, മുഹമ്മദ് താഹ ഖത്തർ, ഡോ.പി.കെ. ഷാഹുൽ ഹമീദ് എയ്‌റോസീസ് കണ്ണൂർ എന്നിവർ മന്ത്രി മസ്താനിൽ നിന്നും അവാർഡ് സ്വീകരിച്ചു. ഉച്ചയ്ക്ക് രണ്ട് മണി മുതൽ നടന്ന സെമിനാർ നോർക്ക റൂട്ട്‌സ് ജനറൽ മാനേജർ അജിത് കോളശ്ശേരി ഉദ്ഘാടനം ചെയ്തു. കെ.എൻ.എ അമീർ കോഴിക്കോട് അദ്ധ്യക്ഷത വഹിച്ചു. സി.ജി. രാജൻ, ഷെരീഫ് ഇബ്രാഹിം പത്തേമാതിരി ഫെയിം, ബേബി ജയരാജ്, ഇ .സലീം തുടങ്ങിയവർ പ്രസംഗിച്ചു.
ഡോ. എബ്രഹാം കരിക്കകം, കലാപ്രേമി ബഷീർ ബാബു, സേലം ആർ. ശെൽവം, പൂവച്ചൽ നാസർ എന്നിവർ പ്രസംഗിച്ചു.