കോഴിക്കോട് : സേവന പ്രവർത്തനങ്ങളിൽ നിരാശ്രയർക്ക് ആശ്വാസമായി പൊതു സമൂഹത്തിന് മാതൃകയായ പ്രവർത്തനമാണ് വൈറ്റ് ഗാർഡ് നിർവ്വഹിക്കുന്നത് എന്ന് പയ്യാനക്കൽ മേഖലാ മുസ്ലിം ലീഗ് പ്രസിഡന്റ് പി. വി. ഷംസുദ്ദീൻ പറഞ്ഞു. പയ്യാനക്കൽ മേഖലയിലെ വൈറ്റ് ഗാർഡ് സംഗമം ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശ മേഖലയായ പയ്യാനക്കൽ പ്രദേശത്തെ ജനങ്ങൾക്ക് ആശ്വാസമായി ഏത് സമയത്തും നടത്തുന്ന സേവന പ്രവർത്തനം മാതൃകാപരമാണ്. മുസ്ലിം ലീഗിന്റെ എല്ലാ പിന്തുണയും വൈറ്റ് ഗാർഡിനുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേർത്തു. ചടങ്ങിൽ പി.പി.അബ്ദുമോൻ അദ്ധ്യക്ഷത വഹിച്ചു. മേഖല ലീഗ് പ്രസിഡണ്ട് പി.വി.ഷംസുദ്ദീൻ ഉൽഘാടനം നിർവ്വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് കെ.വി.മൻസൂർ മുഖ്യ പ്രഭാഷണം നടത്തി. എൻ.യൂനസ്സ് സലീം, സി.സമീർ, ഇർഷാദ് മനു, കോയ മോൻ പുതിയ പാലം, നാസർ ചക്കും കടവ്, സി.എച്ച്. യൂനസ്, കെ.അബ്ദുൾ അസീസ്, പി.പി.അഷറഫ്, പി.കെ.നസീർ, നസീർ കപ്പക്കൽ, ബിജു മുഖദാർ, എൻ.വി.സുൽഫീക്കർ ആന മാട്,നജീബ് പയ്യാനക്കൽ, ഷബീറലി, കെ.ഫിറോസ് ബാബു സ്വാഗതവും കെ.പി.ഹാരിസ് നന്ദിയും പറഞ്ഞു യോഗത്തിൽ മേഖല വൈറ്റ്ഗാർഡ് ക്യാപ്റ്റൻ ആയി പി.പി.അബ്ദുമോനെയും, വൈസ് ക്യാപ്റ്റനായി സിറാജ് കപ്പക്കലിനെയും കോഡിനേറ്ററായി ഫിറോസ് ബാബുവിനെയും തിരഞ്ഞെടുത്തു. ചടങ്ങിൽ വൈറ്റ്ഗാർഡ് അംഗങ്ങൾക്കുള്ള യൂനിഫോം വിതരണോൽഘാടനം മേഖല ലീഗ് പ്രസിഡണ്ട് പി.വി.ഷംസുദ്ദീൻ ഉൽഘാടനം നിർവ്വഹിച്ചു