എ.കെ. സാജൻ രചനയും സംവിധാനവും നിർവഹിക്കുന്ന ജോജു ചിത്രം ‘പുലിമട’യുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ഒരു പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമൺ) എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ഐശ്വര്യ രാജേഷും ലിജോ മോളുമാണ് പ്രധാന നടിമാർ.
ചെമ്പൻവിനോദ്, ബാലചന്ദ്രമേനോൻ, ജോണി ആന്റണി, ജാഫർഇടുക്കി തുടങ്ങിയവർക്കൊപ്പം സംവിധായകൻ ജിയോ ബേബിയും ചിത്രത്തിലുണ്ട്. വേണുവാണ് ക്യാമറ. വർഷങ്ങൾക്കുശേഷം വേണു ഛായാഗ്രാഹകനാകുന്ന ചിത്രമാണിത്.

