ബംഗളൂരു: ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പ്രവേശിച്ച് ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പേടകമായ ചന്ദ്രയാന്‍ 3. പേടകത്തെ ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് എത്തിക്കുന്നതിനിടെ പകര്‍ത്തിയ വീഡിയോ ദൃശ്യം ഐഎസ്ആര്‍ഒ പുറത്തുവിട്ടു.ചന്ദ്രയാന്‍ 3 യിലെ ക്യമറയില്‍ പകര്‍ത്തിയ 45 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വിഡിയോയാണ് ഐ.എസ്.ആര്.ഒ പുറത്തുവിട്ടത്.
ഭൂമിയുടെ ഗുരുത്വാകര്‍ഷണ മേഖല വിട്ട് ലൂണാര്‍ ട്രാന്‍സ്ഫര്‍ ട്രജക്ടറിയിലൂടെ സഞ്ചരിച്ചിരുന്ന ചന്ദ്രയാന്‍ 3 പേടകത്തെ പ്രൊപ്പല്‍ഷന്‍ മോഡ്യൂളിലെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ എഞ്ചിന് പ്രവര്‍ത്തിപ്പിച്ചാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് എത്തിച്ചത്.
നിലവില്‍ പേടകം ഇപ്പോഴുള്ള ഭ്രമണ പഥവും ചന്ദ്രോപരിതലവും തമ്മിലുള്ള കുറഞ്ഞ ദൂരം 164 കിലോമീറ്ററും കൂടിയ ദൂരം 18074 കിലോമീറ്ററുമാണ്.
ഈ അകലം അഞ്ച് ഘട്ടങ്ങളിലായി കുറച്ചുകൊണ്ടുവരും. ഇത് 100 കിലോമീറ്റര്‍ പരിധിയിലെത്തുന്നതോടെ പ്രൊപ്പല്‍ഷന്‍ മോഡ്യൂളില്‍ നിന്ന് ലാന്റര്‍ വേര്‍പെടുകയും ചന്ദ്രോപരിതലം ലക്ഷ്യമാക്കി ഇറങ്ങുകയും ചെയ്യും. ആഗസ്റ്റ് 23 നാണ് ലാന്ററിന്റെ സോഫ്റ്റ് ലാന്റിങ് നിശ്ചയിച്ചിരിക്കുന്നത്.