ഉള്ളിൽ നിന്ന് വരുന്ന രുചിക്കൂട്ടുകൾ  ഉപഭോക്താക്കൾ ഹൃദയത്തോട് ചേർത്ത് പിടിക്കും സുമേഷ് ഗോവിന്ദ്

ഉള്ളിൽ നിന്ന് വരുന്ന രുചിക്കൂട്ടുകൾ ഉപഭോക്താക്കൾ ഹൃദയത്തോട് ചേർത്ത് പിടിക്കും സുമേഷ് ഗോവിന്ദ്

കോഴിക്കോട്: ഉള്ളിൽ നിന്ന് വരുന്ന രുചിക്കൂട്ടുകൾ ഉപഭോക്താക്കൾ ഹൃദയത്തോട് ചേർത്ത് പിടിക്കുമെന്ന് പാരഗൺ ഹോട്ടൽ ഉടമ സുമേഷ് ഗോവിന്ദ് പറഞ്ഞു. ലോക ഫുഡ് ഓൺലൈൻ ഗൈഡായ ടേസ്റ്റ് അറ്റ്‌ലസിൽ ലോകത്തെ 150 മികച്ച റസ്‌റ്റോറന്റുകളിൽ 11-ാമത് റസ്‌റ്റോറന്റായി അംഗീകാരം ലഭിച്ച പാരഗണിനെ ആദരിക്കാൻ കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്‌സ് ആന്റ് ഇൻഡസ്ട്രി സംഘടിപ്പിച്ച ചടങ്ങിൽ മറുമൊഴി നടത്തുകയായിരുന്നു അദ്ദേഹം. ചാലഞ്ചുകൾ ഏറ്റെടുക്കുമ്പോൾ കഠിനാദ്ധ്വാനം അനിവാര്യമാണ്. കഠിനാധ്വാനമാണ് ജീനിയസുകളെ സൃഷ്ടിക്കുന്നത്. ജനങ്ങളോട് ഏറ്റവുമധികം ബന്ധപ്പെടാവുന്ന മേഖലയാണ് റസ്റ്റോറന്റ് മേഖല. ഹോട്ടൽ നടത്തുന്നവർ ഓരോ നിമിഷവും സൊസൈറ്റിയിൽ അലിഞ്ഞ് ചേരുകയാണ്. രുചികരവും ഗണമേന്മയുള്ളതുമായ ഭക്ഷണം നൽകിയാൽ ജനങ്ങളിൽ നിന്ന് കലവറയില്ലാത്ത സ്‌നേഹം ലഭിക്കും. അത് പാരഗണിന് ലഭിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. ബാംഗ്ലൂരിൽ ഈയടുത്ത ദിവസം ആരംഭിച്ച റസ്‌റ്റോറന്റിൽ തയ്യാറാക്കിയ നൂതന വിഭവങ്ങൾ തന്റെ മനസ്സിൽ രൂപപ്പെട്ടതായിരുന്നുവെന്നും ഷെഫുകളുടെ സഹായത്തോടെ നിരവധി പ്രാവശ്യം ഉണ്ടാക്കി വീണ്ടും, വീണ്ടും പരിശോധനകൾക്ക് വിധേയമാക്കി പുറത്തിറക്കിയപ്പോൾ ഉപഭോക്താക്കളിൽ നിന്ന് വലിയ സ്വീകരണമാണ് ലഭിച്ചതെന്നും പലരും നേരിട്ട് വിളിച്ച് അഭിനന്ദിച്ചെന്നും അദ്ദേഹം പറഞ്ഞു. വൃത്തിയുടെ കാര്യത്തിൽ ഒരു സന്ധിക്കും തയ്യാറല്ല. ഏറ്റവും മികച്ച അടുക്കളയും റസ്റ്റോറന്റുമാണ് പാരഗണിന്റേത്. പാരഗണിൽ ജോലിക്ക് വരുന്നവരോട് സംസാരിക്കുമ്പോൾ മൂന്ന് കാര്യങ്ങളാണ് ചോദിക്കാറുള്ളത്. ഹാർഡ് വർക്ക്, പ്രായപരിധി, പ്രായോഗിക പരിജ്ഞാനം. ഇത് മൂന്നും വ്യക്തമായാൽ അവരോട് പാരഗണിന്റെ ഭാഗമാകാൻ പറയും. നിരവധി പേർക്ക്, തൊഴിലും, ജനങ്ങൾക്ക് മികച്ച ഭക്ഷണവും നൽകാൻ സാധിക്കുന്നതിലുള്ള സംതൃപ്തി അദ്ദേഹം രേഖപ്പെടുത്തി. ചടങ്ങിൽ കാലിക്കറ്റ്് ചേംബർ പ്രസിഡണ്ട് റാഫി.പി.ദേവസ്സി അധ്യക്ഷത വഹിച്ചു.

 

 

 

Share

Leave a Reply

Your email address will not be published. Required fields are marked *