ഗണപതിയെ മിത്ത് എന്ന് വിശേഷിപ്പിച്ച സ്പീക്കര്‍ എ.എന്‍ ഷംസീര്‍ മാപ്പ് പറയണമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍. മാപ്പ് പറഞ്ഞില്ലെങ്കില്‍ സ്പീക്കര്‍ വര്‍ഗീയ വാദിയെന്ന് വിലയിരുത്തും. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് ഓര്‍മക്കുറവുണ്ടെന്നും മുരളീധരന്‍ പരിഹസിച്ചു. അവസരവാദ രാഷ്ട്രീയം അവസാനിപ്പിക്കാന്‍ എം.വി ഗോവിന്ദന്‍ തയ്യാറാകണം.
ഷംസീര്‍ സ്പീക്കറായിരിക്കുന്നതില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണം. ശബരിമലയും ഗണപതിയും വോട്ടിനുള്ള വഴികളല്ല. സുരേന്ദ്രന്‍ പറഞ്ഞതിനേക്കുറിച്ച് അറിയില്ലെന്നും മുരളീധരന്‍ പറഞ്ഞു.