പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ ഗുണമേന്മയുള്ള പലചരക്കുസാധനങ്ങള്‍, പഴവര്‍ഗ്ഗങ്ങള്‍, സ്റ്റേഷനറി മുതലായവ വിതരണം ചെയ്യുന്ന സിറ്റി ജനത സൂപ്പര്‍ മാര്‍ക്കറ്റ് ഞായറാഴ്ച രാവിലെ 9.30ന് നേതാജി വായനശാല, കണ്ണാടിക്കലില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ ഒ. സദാശിവന്‍, പി.വി നിഖില്‍ എന്നിവര്‍ സംബന്ധിക്കും.
എരഞ്ഞിപ്പാലത്ത് പ്രവര്‍ത്തിക്കുന്ന കാലിക്കറ്റ് സിറ്റി ജനതാ വെല്‍ഫെയര്‍ സഹകരണ സംഘത്തിന്റെ കീഴിലാണ് സിറ്റി ജനത സൂപ്പര്‍മാര്‍ക്കറ്റ് ആരംഭിക്കുന്നതെന്നും ലാഭം നോക്കാതെ ഭക്ഷ്യവസ്തുക്കളും മറ്റും ന്യായമായ വിലയ്ക്ക് ലഭ്യമാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് സംഘം
പ്രസിഡന്റ് കെ.വി സലീം പറഞ്ഞു. ഹോം ഡെലിവറി ലഭ്യമാണ്. ഫോണ്‍: 945372863