കോഴിക്കോട്: ഗവ. ഹോമിയോ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഗീത ജോസിന് ആശുപത്രി വികസന സമിതിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പ് നല്‍കി. തന്റെ 32 വര്‍ഷത്തെ സേവനത്തിനിടയില്‍ അവരുടെ മുന്‍ കൈയില്‍ കൊണ്ടുവന്ന വന്ധ്യതാ നിവാരണ പദ്ധതിയാണ് താലോലം. ഈ പദ്ധതിയിലൂടെ കുഞ്ഞുങ്ങളെ ലഭിച്ച നൂറോളം മാതാപിതാക്കളുണ്ട്.
യാത്രയയപ്പ് സമ്മേളനം സബ് ജഡ്ജ് എം.പി ഷൈജല്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.സനില്‍കുമാര്‍.എം. സി.അധ്യക്ഷത വഹിച്ചു. എച്ച് . ഡി.സി. ഭരണ സമിതിയംഗവും ലോക കേരള സഭാംഗവുമായ പി.കെ.കബീര്‍ സലാല, ബേബി വാസന്‍(ഭരണ സമിതി അംഗങ്ങള്‍), ഡോ. പി വി. അബ്ദുറഹിമാന്‍, നിധീഷ്. കെ.പി, ഷിജുലാല്‍, പിവി. മുജീബ് റഹ്‌മാന്‍, മുഹമ്മദ് ഇക്ബാല്‍,സുജ മേരി, ഡോ. പൂര്‍ണ്ണിമ, ഡോ. ജയന്ത്, കുഞ്ഞിരായിന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഡോ. ഗീതാ ജോസ് മറുപടി പ്രസംഗം നടത്തി. ഡോ.റിതേഷ് സ്വാഗതവും ഡോ. സ്മിത മാധവന്‍ നന്ദിയും പറഞ്ഞു.