മണിപ്പൂര്‍ നിയമസഭാ സമ്മേളനം 21 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ശുപാര്‍ശ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

മണിപ്പൂര്‍ നിയമസഭാ സമ്മേളനം 21 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ശുപാര്‍ശ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

ഇംഫാല്‍: കലാപം കൊടുമ്പിരി കൊണ്ട മണിപ്പൂരില്‍ നിയമസഭ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ശുപാര്‍ശ ചെയ്ത് സംസ്ഥാന സര്‍ക്കാര്‍. ആഗസ്റ്റ് 21 മുതല്‍ സഭാ സമ്മേളനം വിളിച്ചുചേര്‍ക്കാനാണ് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.

മാര്‍ച്ചിലായിരുന്നു ഇതിനുമുന്‍പ് നിയമസഭ സമ്മേളനം നടന്നത്. മേയില്‍ കലാപമുണ്ടായതിന് ശേഷം ഇതാദ്യമായാണ് സഭാ സമ്മേളനം നടക്കുന്നത്. നേരത്തെ മണിപ്പൂര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ അടിയന്തര സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം ഉന്നയിച്ച് അഞ്ച് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഗവര്‍ണര്‍ക്ക് കത്തയയ്ക്കുകയും ചെയ്തിരുന്നു.

Share

Leave a Reply

Your email address will not be published. Required fields are marked *