പുതുതായി ചാര്‍ജെടുത്ത ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ: എ.പി ഇഷ്ഹാക്കിനെ ആദരിച്ചു

പുതുതായി ചാര്‍ജെടുത്ത ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ: എ.പി ഇഷ്ഹാക്കിനെ ആദരിച്ചു

മാഹി: ഗവ.ഹോസ്പിറ്റലില്‍ പുതുതായി ചാര്‍ജെടുത്ത ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ: എ.പി ഇഷ്ഹാക്കിനെ ഹോസ്പിറ്റല്‍ എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ആദരിച്ചു.

ആരോഗ്യ വകുപ്പില്‍ ഒഴിഞ്ഞു കിടക്കുന്ന തസ്തികകള്‍ ഉടന്‍ നികത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണമെന്ന് അസോസിയേഷന്‍ നേതാക്കള്‍ ആവശ്യപ്പെട്ടു. ലിഫ്റ്റ് പ്രവര്‍ത്തനയോഗ്യമാക്കാനും, മോര്‍ച്ചറിയിലേക്കുള്ള വഴി വിപുലീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും ആശംസായോഗത്തില്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

യോഗത്തില്‍ കെ.എം പവിത്രന്‍, എന്‍ മോഹനന്‍, അമിത കെ, അജിതകുമാരി കെ, ശാലിനി പി, പുഷ്പലത കെ,സുരേന്ദ്രന്‍ സി, മുബാസ് വി.പി, ഷാജി വളവില്‍, സീസന്‍ പി.പി, രാജീവന്‍ എന്‍ എന്നിവര്‍ പങ്കെടുത്തു.

 

Share

Leave a Reply

Your email address will not be published. Required fields are marked *