ഗുജറാത്തില്‍ ബി.ജെ.പിയില്‍ ഗ്രൂപ്പ് വഴക്ക്; സംസ്ഥാന ജനറല്‍ സെക്രട്ടറി രാജിവച്ചു

ഗുജറാത്തില്‍ ബി.ജെ.പിയില്‍ ഗ്രൂപ്പ് വഴക്ക്; സംസ്ഥാന ജനറല്‍ സെക്രട്ടറി രാജിവച്ചു

അഹ്‌മദാബാദ്: ഗുജറാത്തില്‍ ബി.ജെ.പി സംസ്ഥാന ഘടകത്തില്‍ ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. ഭിന്നതകളെ തുടര്‍ന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജിവച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന പ്രദീപ് സിന്‍ഹ് വഗേലയാണ് സ്ഥാനം രാജിവച്ചത്. വിവിധ പാര്‍ട്ടി നേതാക്കള്‍ക്ക് വകുപ്പുകള്‍ വിഭജിച്ച് നല്‍കിയതില്‍ ഗുജറാത്ത് ബി.ജെ.പി അധ്യക്ഷന്‍ സി.ആര്‍ പാട്ടീല്‍ അഴിമതി നടത്തിയെന്ന് ആരോപണമുയര്‍ന്നിരുന്നു.

ആരോപണമുന്നയിച്ചതിന് മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരെ ദക്ഷിണ ഗുജറാത്തില്‍ നിന്ന് സൂറത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ചൌര്യസി മണ്ഡലത്തില്‍ നിന്നുള്ള ബി.ജെ.പി എം.എല്‍.എ സന്ദീപ് ദേശായിയാണ് പരാതി നല്‍കിയത്. സമാനമായ മറ്റൊരു കേസില്‍ പാട്ടീലിനെ അപകീര്‍ത്തിപ്പെടുത്തിയതിന് ജിനേന്ദ്ര ഷായെ സൂറത്ത് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ പാര്‍ട്ടിയില്‍ ഗ്രൂപ്പ് വഴക്ക് ശക്തമായി. ഈ സംഭവ വികാസങ്ങളുടെ തുടര്‍ച്ചയാണ് പ്രദീപ് സിന്‍ഹ് വഗേലയുടെ രാജി. ഗാന്ധിനഗറിലെ പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാനമായ ശ്രീ കമലത്തിന്റെ ചുമതലയുള്ള നേതാവായിരുന്നു വഗേല.

Share

Leave a Reply

Your email address will not be published. Required fields are marked *