ഏഷ്യാനെറ്റ് ന്യൂസിനെതിരായ പ്രകോപന പ്രസംഗം; ജയ്ക്ക് സി. തോമസിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പ്രകോപന പ്രസംഗം; ജയ്ക്ക് സി. തോമസിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

തൃശ്ശൂര്‍: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പ്രകോപന പ്രസംഗത്തില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാവ് ജയ്ക്ക് സി. തോമസിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിച്ച ജനകീയ പ്രതിരോധ ജാഥയിലായിരുന്നു ജയ്ക് സി. തോമസിന്റെ പ്രകോപന പ്രസംഗം.

ചാലക്കുടി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് എം.എസ് ഷൈനിയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ ചാലക്കുടി പൊലീസിന് നിര്‍ദ്ദേശം നല്‍കിയത്. സംഭവത്തില്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് കൂട്ടാക്കിയിരുന്നില്ല. സംഭവത്തില്‍ ചാലക്കുടി പൊലീസ് കേസെടുക്കാന്‍ തയ്യാറാകാതിരുന്നതോടെ അഡ്വ. ബിജു. എസ്. ചിറയത്ത് വഴി ചാലക്കുടി കോടതിയെ സമീപിക്കുകയായിരുന്നു. കേസില്‍ വാദം കേട്ട കോടതി പൊലീസിന് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

 

Share

Leave a Reply

Your email address will not be published. Required fields are marked *